ഭുവനേശ്വര്‍: ഒഡീഷയിലെ നയഗഢ് ജില്ലയിലെ വനത്തില്‍ അപൂര്‍വ്വയിനം മെലാനിസ്റ്റിക്ക് പുള്ളിപ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലിക്കൊപ്പം ചെറിയ കുട്ടിമുണ്ട്. വനത്തില്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. കറുത്ത പാന്തറുകള്‍ എന്ന ഇവ ആവാസവ്യവസ്ഥയ്ക്ക് അത്യാന്തപേക്ഷിതമാണെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പ്രേം കുമാര്‍ത്ഥാ വ്യക്തമാക്കി. 2024ലെ ഓള്‍ ഒഡീഷാ പുള്ളിപുലി എസ്റ്റിമേഷന്‍ പ്രകാരം സംസ്ഥാനത്തെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളില്‍ ഇത്തരം പുള്ളിപ്പുലികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group