അബുദാബി– യുഎഇയിൽ ചില ഇടങ്ങളിൽ മഴ പെയ്തതായി റിപ്പോർട്ട്. ഫുജൈറ, കൽബ, ഖോർ ഫക്കാൻ എന്നീ പ്രദേശങ്ങളിലാണ് മഴ പെയ്തത്. തിങ്കളാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിച്ചു. എമിറേറ്റ്‌സിലുടനീളം താപനിലയും വ്യത്യാസപ്പെട്ടിട്ടുണ്ട്. ഫുജൈറയിലെ അൽ ഹെബെൻ പർവതത്തിൽ ഇന്ന് പുലർച്ചെ 24°C തണുപ്പാണ് രേഖപ്പെടുത്തിയത്.
അബുദാബിയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ എൻസിഎം ജാഗ്രത നിർദേശം നൽകിയിരുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മൂടൽമഞ്ഞുള്ള സമയത്ത് വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കാനും ഡ്രൈവർമാർക്ക് നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group