റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ എക്കൗണ്ടിൽ എത്തി. ഏഴരലക്ഷം റിയാലാണ് എത്തിയത്. അഭിഭാഷകനുമായുള്ള കരാർ ചേംബർ ചെയ്തു ലഭിച്ചതായി കേസിലെ അറ്റോർണി സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
ഗവർണറേറ്റിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മരിച്ച ബാലന്റെ കുടുംബം ഗവർണറേറ്റിൽ തങ്ങൾ ആവശ്യപ്പെട്ട ഫണ്ട് ( ദിയ ധനം ) സ്വീകരിക്കാൻ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചുവെന്നാണ് വിവരം.
റഹീം സഹായ സമിതി സ്റ്റിയറിംഗ് യോഗം ചേർന്ന് ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി. കാര്യങ്ങൾ വളരെ ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് യോഗം വിലയിരുത്തിയതായി അബ്ദുല്ല വല്ലാഞ്ചിറ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group