Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    • ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    • മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    • ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    • ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റഹീം കേസ്; ഇന്ന് പൂർത്തിയായത് സുപ്രധാന നടപടി, അന്തിമവാദം ഉടൻ, മോചനത്തിലേക്ക് കുറഞ്ഞ ദിവസം മാത്രം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം03/06/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- വധശിക്ഷ വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി കൈമാറിയതോടെ റഹീം കേസിലെ സുപ്രധാന നടപടി പൂർത്തിയായി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തിയിരുന്നു. ഇതോടെ റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടി പൂര്‍ത്തിയായി.

    വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ചെക്കും രേഖകളും ഗവര്‍ണറേറ്റില്‍ നിന്ന് കോടതിയിലേക്ക് അയക്കുകയാണ് അടുത്ത നടപടി. തുടർന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ സമയക്രമം നിശ്ചയിക്കും. അധികം വൈകാതെ സമയം ലഭിക്കുമെന്നാണ് വിവരം. വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാദിഭാഗം കോടതിയില്‍ പറയുന്നതോടെ മോചനനടപടികള്‍ തുടങ്ങും. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നേരത്തെ നിശ്ചയിച്ച ഏഴര ലക്ഷം റിയാല്‍ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ ഇന്ന് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    റഹീമിന്റെ ഉമ്മ

    നാട്ടില്‍ പണം സ്വരൂപിച്ച ശേഷം അത് കൈമാറുന്ന നടപടികളാണ് ഒരു മാസമായി നടന്നുവന്നിരുന്നത്. നാട്ടില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് 15 മില്യന്‍ റിയാല്‍ ഇന്ത്യന്‍ എംബസിയുടെ എകൗണ്ടിലെത്തിയത്. ആദ്യം മധ്യസ്ഥ ശ്രമം നടത്തിയ വാദി ഭാഗം അഭിഭാഷകനുളള ഫീസാണ് എംബസി എകൗണ്ടിലെത്തിയത്. തുടര്‍ന്ന് ആരുടെ പേരിലാണ് ചെക്ക് കൈമാറേണ്ടത് എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസ്, മരിച്ച സൗദി പൗരന്റെ അനന്തരാവകാശികള്‍ എന്നിങ്ങനെ നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒടുവില്‍ ചീഫ് ജസ്റ്റിസിന്റെ പേരിലേക്ക് ചെക്ക് തയ്യാറാക്കുകയായിരുന്നു. ആ ചെക്കാണ് ഇന്ന് കൈമാറിയത്. ഇനി വിഷയം കോടതിയുടെ പരിഗണനയിലാണ്. പത്ത് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായാല്‍ ബലി പെരുന്നാളിന് മുമ്പ് അബ്ദുറഹീമിന് ജയില്‍ മോചനം സാധ്യമാകും.

    2006 നവംബര്‍ 28നാണ് സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌റി കൊല്ലപ്പെടുന്നത്. ഡിസംബറില്‍ അബ്ദുറഹീമിനെ മലസ് ജയിലിലേക്ക് മാറ്റി. 2011ലാണ് നിയമപോരാട്ടം തുടങ്ങിയത്. 2011 ഫെബ്രുവരി രണ്ടാം തിയതി റിയാദ് ജനറല്‍ കോടതി റഹിമിന് വധശിക്ഷ വിധിച്ചു. റഹീം നിയമസഹായസമിതി എംബസിയുമായി സഹകരിച്ച് വിധിക്കെതിരെ അപ്പീല്‍ പോയി. 2017 നവംബര്‍ ഒന്നിന് അബ്ദുറഹീമിന്റെ അപ്പീല്‍ സ്വീകരിച്ച് അനുകൂല വിധി വന്നു. അതിന്റെയടിസ്ഥാനത്തില്‍ ജനറല്‍ കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വധശിക്ഷ റദ്ദ് ചെയ്തു. ഈ വിധിക്കെതിരെ വാദിഭാഗം റിയാദ് ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ പോയതിന്റെ ഫലമായി റിയാദ് ക്രമിനല്‍ കോടതി പ്രസ്തുത വിധി സ്റ്റേ ചെയ്തു.

    വാദി ഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച് 2019 ഒക്ടോബര്‍ 31ന് അബ്ദുറഹീമിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയിലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി വന്നു. അതിനെതിരെ റഹീം നിയമസഹായ സമിതിയും എംബസിയും റിയാദ് അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. 2020 ജനുവരി 21ന് അപ്പീലില്‍ വിചാരണ തുടങ്ങുകയും 2021 നവംബര്‍ പതിനേഴിന് കോടതി അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവെച്ച് റഹീമിന് എതിരായി വിധി പ്രസ്താവിക്കുകയും ചെയ്തു.

    ഒരിടപോലും ഇടറാതെ അഷ്റഫ്, റഹീം മോചന വഴിയിലെ തളരാത്ത പോരാട്ടം

    2022 ഓഗസ്റ്റ് 4 ന് പ്രസ്തുത വിധിക്കെതിരെ റഹീം നിയമ സഹായ സമിതി അഭിഭാഷകര്‍ മുഖേന സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതി അപ്പീല്‍ തള്ളുകയായിരുന്നു. 2022 നവംബര്‍ 15ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച് ഉത്തരവായി. മിസ്ഫര്‍ അല്‍ഹാജിരി, ഉസാമ അബ്ദുല്ലത്തീഫ് അല്‍അന്‍ബര്‍, അലി അല്‍ലിഹീദാന്‍ എന്നിവരായിരുന്നു പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍. റഹീമിന്റെ മോചനമെന്ന ദീര്‍ഘകാല പരിശ്രമത്തിന് വൈകാതെ ശുഭാന്ത്യമുണ്ടാകാന്‍ ഇത് വരെയുണ്ടായ പിന്തുണയും പ്രാർത്ഥനയും തുടരണമെന്ന് സഹായ സമിതി ആവശ്യപ്പെട്ടു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    14/03/2026
    ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    14/03/2026
    മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    14/03/2026
    ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    13/03/2026
    ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version