Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റഹീമിന്റെ മോചനം, ഒക്ടോബർ 17ന് വാദം കേൾക്കും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം17/09/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച രാവിലെ റിയാദ് കോടതി സമയം അനുവദിച്ചതായി റിയാദ് റഹീം സഹായ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    കോടതി അനുവദിച്ച സമയത്ത് എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്റെ കുടുംബപ്രതിനിധിയും റിയാദ് ക്രിമിനല്‍ കോടതിയില്‍ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു. സൗദി കുടുംബത്തിന് 15 മില്യന്‍ റിയാല്‍ നേരത്തെ നല്‍കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാദി ഭാഗത്തിന് ദിയ ധനം നല്‍കിയതോടെ സ്വകാര്യ അവകാശമായിരുന്ന വധ ശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്‌സിലാണ് കോടതി വിധിയുണ്ടാകേണ്ടത്. 18 വര്‍ഷത്തിലധികം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ പബ്ലിക് റൈറ്റ്‌സിലെ പരമാവധി ശിക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 17 ഈ കേസിന് നിര്‍ണ്ണായക ദിനമാണ്.

    കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ അബ്ദുറഹീമിന്റെ വക്കീല്‍ ഉസാമ അല്‍അമ്പര്‍, റഹീമിന്റെ കുടുംബപ്രതിനിധി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങള്‍ക്കും തല്‍ക്കാലം ചെവി കൊടുകുന്നില്ലെന്നും സമിതി പറഞ്ഞു.

    റഹീമിന്റെ മോചന ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ജനകീയ സമിതി വിളിച്ചു തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നില്‍ വിവരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
    മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ഷകീബ് കൊളക്കാടന്‍, സുരേന്ദ്രന്‍ കൂട്ടായി, മീഡിയ കണ്‍വീനര്‍ നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Raheem
    Latest News
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026
    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version