കോഴിക്കോട്– കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്‌സണായി പി.കെ ഷിഫാന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചരിത്ര നേട്ടം കൈവരിച്ചുകൊണ്ടായിരുന്നു ഷിഫാന തിരഞ്ഞെടുക്കപ്പെട്ടത്. കാലിക്കറ്റ് സർവകലാശാലയിലെ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ കൂടി ആണ് ഷിഫാന. 299 വോട്ട് നേടിയ ഷിഫാനയ്ക്ക് 93 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
മുഴുവന്‍ ജനറല്‍ സീറ്റുകളും നിലനിര്‍ത്തി കൊണ്ടായിരുന്നു കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് വിജയിച്ചത്. 539 വോട്ടര്‍മാരില്‍ 518 പേരും വോട്ട്‌ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group