കോട്ടക്കൽ– മലപ്പുറം കോട്ടക്കൽ മമ്മാലിപടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഓടിക്കൊണ്ടിരുന്ന ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ തിരൂരങ്ങാടി സ്വദേശി അഖിലാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കായിരുന്നു സംഭവം. ദേശീയപാത വഴി ഒരേ ദിശയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
മീൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാനിലെ ഡ്രൈവറാണ് മരിച്ചത്. ലോറിക്ക് പിറകിൽ ചെന്ന് ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഡ്രൈവർ കാബിനിൽ കുടുങ്ങികിടന്നിരുന്ന ഡ്രൈവർ ഫയർ ഫോഴ്സ് എത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിന് മുന്നേ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. നാട്ടുകാരും ട്രോമാ കെയർ അംഗങ്ങളും കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.