ബെയ്റൂത്ത്- ലെബനോണിൽ ഉടനീളം ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഇസ്രയേലുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്ന് ഹിസ്ബുള്ള വിശേഷിപ്പിച്ച സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടു പേർ ഹിസ്ബുള്ളയുടെ പോരാളികളാണെന്നാണ് വിവരം. സ്ഫോടനത്തിൽ ലെബനോണിലെ ഇറാൻ അംബാസഡർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പലർക്കും കൈകാലുകൾക്കും മുഖത്തിനും കണ്ണുകൾക്കുമാണ് പരിക്കേറ്റത്.
പേജറുകൾ പൊട്ടിത്തെറിച്ചതിനെ “ഇസ്രായേൽ ആക്രമണം” എന്ന് ലെബനോൺ സർക്കാർ വിശേഷിപ്പിച്ചു. പേജർ സ്‌ഫോടനങ്ങൾക്ക് ഇസ്രയേലിനെ കുറ്റപ്പെടുത്തിയ ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. സ്‌ഫോടനങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം വിസമ്മതിച്ചു. അതേസമയം, ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്‌റല്ലയ്ക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടില്ലെന്ന് സംഘം അറിയിച്ചു.
പുലർച്ചെ 3:45 ഓടെ നടന്ന പ്രാരംഭ സ്ഫോടനങ്ങൾക്ക് ശേഷം സ്ഫോടനങ്ങളുടെ തരംഗം ഒരു മണിക്കൂറോളം നീണ്ടുനിന്നു. എന്നാൽ എങ്ങനെയാണ് പേജറുകൾ പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സ്ഫോടനങ്ങളെ അപകടകരവും ആസൂത്രിതവുമായ ഇസ്രായേലി യുദ്ധം എന്നാണ് ലെബനൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ലെബനനിലുടനീളം നിരവധി വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായി ലെബനൻ ആഭ്യന്തര സുരക്ഷാ സേന അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് സ്ഫോടനം ഏറ്റവും കൂടുതൽ സംഭവിച്ചത്. കഴിഞ്ഞ മാസങ്ങളിൽ ഹിസ്ബുള്ള കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
സ്‌ഫോടനത്തിൽ 2,750 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതിൽ 200 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പരിക്കേറ്റവരിൽ പലരും ഹിസ്ബുള്ള പോരാളികളും സായുധ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളും ഉൾപ്പെടുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. കൊല്ലപ്പെട്ട പോരാളികളിൽ ഒരാൾ ലെബനീസ് പാർലമെൻ്റിലെ ഹിസ്ബുള്ള അംഗമായ അലി അമ്മറിൻ്റെ മകനാണെന്ന് സ്ഥിരീകരിച്ചു.
ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് പേജർ പൊട്ടിത്തെറിയിൽ പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് ഇറാൻ്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പറഞ്ഞു.
പരിക്കേറ്റവരില്‍ 200 പേരുടെ നില ഗുരുതരമാണ്. ലെബനോനിലെയും സിറിയയിലെയും വിവിധ നഗരങ്ങളില്‍ ഒരേസമയമാണ് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കൊണ്ട് ലെബനോനിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഭൂരിഭാഗം പേര്‍ക്കും കൈകളിലും മുഖത്തുമാണ് പരിക്കെന്ന് ലെബനീസ് ആരോഗ്യ മന്ത്രി പറഞ്ഞു.
ഇസ്രായില്‍ ഹാക്ക് ചെയ്താണ് പേജറുകള്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തത്. ഹിസ്ബുല്ല നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഹാക്കിംഗ് ആണ് പേജറുകളുടെ സ്‌ഫോടനം. ലെബനീസ് പാര്‍ലമെന്റ് അംഗത്തിന്റെ പുത്രനാണ് കൊല്ലപ്പെട്ട ഹിസ്ബുല്ല പ്രവര്‍ത്തകരില്‍ ഒരാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലെബനോനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ ഹിസ്ബുല്ല വാങ്ങിയ ഏറ്റവും പുതിയ മോഡല്‍ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പേജറുകളില്‍ സ്‌ഫോടനം നടത്തിയത്. പേജറുകളുടെ തരംഗം ഹാക്ക് ചെയ്ത് ഈ ഉപകരണങ്ങളുടെ ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാക്കുകയും തത്ഫലമായി അവ പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ ഇത്തരം ഉപകരണങ്ങള്‍ എത്രയും വേഗം ഉപേക്ഷിക്കാന്‍ തങ്ങളുടെ അനുയായികള്‍ക്കും പോരാളികള്‍ക്കും ഹിസ്ബുല്ല നിര്‍ദേശം നല്‍കി.
പേജറുകള്‍ ഹാക്ക് ചെയ്ത് ഇസ്രായില്‍ നടത്തിയ ആക്രമണം ലെബനോന്റെ പരമാധികാരത്തിനെതിരായ ഗുരുതരമായ കൈയേറ്റമാണെന്ന് ലെബനീസ് മന്ത്രിസഭ പറഞ്ഞു. പേജറുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തത് സൈബര്‍ ഹാക്കിംഗിലൂടെ അല്ലെന്നും നിര്‍മിച്ച സ്ഥാപനം തന്നെ സ്ഥാപിച്ച പ്രത്യേക ചിപ്പ് ഉപയോഗിച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും മുന്‍ ലെബനീസ് പ്രതിരോധ മന്ത്രി യഅ്ഖൂബ് അല്‍സറാഫ് എക്‌സില്‍ കുറിച്ചു.