Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • വാണിയമ്പലം വെൽഫെയർ ജിദ്ദക്ക് പുതിയ ഭാരവാഹികള്‍
    • വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    • സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    • മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വാർഡ് വിഭജനത്തിന് ഓർഡിനൻസ്; കമ്മിഷൻ രൂപീകരിക്കാനും മന്ത്രിസഭാ തീരുമാനം, കരുനീക്കങ്ങളുമായി പാർട്ടികൾ

    DeskBy Desk20/05/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി. ഇതിനായി ഓർഡിനൻസ് ഇറക്കാനും വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അധ്യക്ഷനായി കമ്മിഷൻ രൂപീകരിക്കാനും ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
    തദ്ദേശ വാർഡ് വിഭജനം എന്ന ഒറ്റ അജണ്ട കേന്ദ്രീകരിച്ചായിരുന്നു മന്ത്രിസഭ യോഗം. സംസ്ഥാനത്ത് ജനസംഖ്യാനുപതികമായി തദ്ദേശ ഭരണ വാർഡുകൾ പുനർനിർണയിക്കുന്നതിനുള്ള തീരുമാനമാണ് എടുത്തത്. നടപടികൾ പൂർത്തിയാക്കാൻ ആറുമാസത്തെ സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടുംവിധം പുതുതായി 1200 വാർഡുകൾ കൂടി നിലവിൽ വരുമെന്നാണ് കണക്കാക്കുന്നത്.
    നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളാണുള്ളത്. 1200 അംഗങ്ങൾ കൂടി വർധിക്കുന്നതോടെ ഇവർക്കുള്ള ഓണറേറിയം നൽകാൻ അഞ്ചു വർഷത്തേക്ക് 67 കോടിരൂപ കൂടി അധികം വേണ്ടിവരുമെന്നാണ് കണക്ക്.
    ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡാണ് നിലവിലുള്ളത്. പുതിയ ഭേദഗതിയോടെ ഇത് 14ഉം 24മാകും.
    കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കോവിഡിനിടെ വാർഡ് വിഭജനം അസാധ്യമായതിനാൽ മറ്റൊരു ഓർഡിനൻസ് ഇറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. സെൻസസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ വാർഡുകൾ നിശ്ചയിച്ചിക്കാറുള്ളത്. 2021ൽ സെൻസസ് നടക്കാത്തതിനാൽ ജനസംഖ്യാ വർധനവിന്റെ കണക്ക് ഇല്ലാത്തതിനാലാണ് നിയമഭേദഗതിയും ഓർഡിനൻസും വേണ്ടിവരുന്നത്. നിലവിൽ 2011-ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണ് ഇപ്പോൾ നടത്താനാവുക. ഇത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
    എന്തായാലും ഇത്തവണ വാർഡ് വിഭജനം പൂർണതയിൽ എത്തിച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാനാണ് പിണറായി സർക്കാറിന്റെ തീരുമാനം. പുതിയ തെരഞ്ഞെടുപ്പ് അടുത്തവർഷം ഡിസംബറോടെ ഉണ്ടാകാനാണ് സാധ്യത. ഇതിനായി, വിവിധ പാർട്ടികളും മുന്നണികളുമെല്ലാം ജനവിധി തങ്ങൾക്ക് കൂടുതൽ അനുകൂലമാക്കാനാകുംവിധം വാർഡുകളെ വിഭജിക്കാനുള്ള രാഷ്ട്രീയ കരുനീക്കളിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pinarayi cabinet decission ward delimitation
    Latest News
    വാണിയമ്പലം വെൽഫെയർ ജിദ്ദക്ക് പുതിയ ഭാരവാഹികള്‍
    19/05/2025
    വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    19/05/2025
    സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    19/05/2025
    മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    19/05/2025
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version