ബിലാസ്പുര്‍– മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിലെ വിധി നാളെ അറിയാൻ സാധിക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തത്.
ഇനി തിങ്കളാഴ്ചയാണ് കന്യാസ്ത്രീകൾക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കുക. എന്നാൽ, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയ ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group