(താമരശ്ശേരി) കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിലായി. വയനാട് മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ് സംഭവം. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യയാണ് അറസ്റ്റിലായതെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
കുടുംബത്തോടൊപ്പം യാത്രയിലായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്നാണ് യുവാവ് നഗ്നതാപ്രദർശനം നടത്തിയത്. താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷമാണ് ബസ് യാത്ര തുടർന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group