റിയാദ്- ട്രാഫിക് പിഴകള്‍ അടക്കാന്‍ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങള്‍ കൂടി അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയതായി സൗദി പൊതുസുരക്ഷ വിഭാഗം ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി അറിയിച്ചു.
വ്യക്തിഗത ലേലം, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, ചെറിയ അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍, എടിഎം കാര്‍ഡുകള്‍ വഴി സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ട്രാഫിക് പിഴകള്‍ അടക്കാനുള്ള സാവകാശം ആവശ്യപ്പെടല്‍, കസ്റ്റംസ് കാര്‍ഡ് ലഭിക്കല്‍, കസ്റ്റംസ് കാര്‍ഡ് അവലോകനം ചെയ്യുന്ന സേവനം, രാജ്യത്തിന് പുറത്ത് മുന്‍ രേഖകള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനുള്ള സേവനം, ഒരു കമ്പനിയില്‍ നിന്ന് ഒരു വ്യക്തിക്ക് വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സേവനം, ട്രാഫിക് സേവനങ്ങള്‍ക്കായുള്ള വിപുലമായ പോര്‍ട്ടല്‍ സേവനം എന്നിവയാണ് പുതിയ സേവനങ്ങള്‍.