Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 1
    Breaking:
    • സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    • തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ശ്രീലങ്ക ഇനി കമ്യൂണിസ്റ്റ് കൈകളിൽ, അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ22/09/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Anura Kumara Dissanayake, the presidential candidate from National People's Power, speaks to the press as he heads to the Election Commission, a day after the presidential election, in Colombo, Sri Lanka, September 22, 2024. REUTERS/Stringer
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊളംബോ- ശ്രീലങ്കയുടെ സ്വാതന്ത്രാനന്തര ചരിത്രത്തിലെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ അധികാരത്തിലേക്ക്. ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് നേടിയ ദിസനായകെയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 42.31 ശതമാനം വോട്ടാണ് ദിസനായകെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ പ്രതിപക്ഷ നേതാവും സാമാജി ജന ബലവെഗാ പാര്‍ട്ടി നേതാവുമായ സജിത്ത് പ്രേമദാസയ്ക്ക് 41.21 ശതമാനം വോട്ട് ലഭിച്ചു. നിലവിലെ പ്രസിഡന്റും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ് എത്തിയത്.

    ആദ്യ റൗണ്ടിൽ ആർക്കും വിജയമില്ലാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ട വോട്ടെണ്ണൽ നടന്നത്. ആദ്യഘട്ട വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായില്ല. തുടർന്ന് രണ്ടാം ഘട്ട വോട്ടെണ്ണലും നടന്നു. ഇതിലും ആർക്കും അമ്പത് ശതമാനം നേടാനായില്ല. തുടർന്നാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ട വോട്ടെണ്ണലിലും ദിസനായകെയാണ് ലീഡ് ചെയ്തത്. 5,634,915 വോട്ട് നേടി 42.30 വോട്ട് ശതമാനത്തോടെയാണ് ദിസനായകെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയത്. സജിത്ത് പ്രേമദാസ 32.76 ശതമാനം വോട്ടുനേടിയിരുന്നു.

    അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്‌സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാരമ്പര്യമില്ലാത്ത 55 കാരനായ ദിസനായകെ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒന്നാം സ്ഥാനത്തായിരുന്നു.

    “നമുക്ക് ഈ രാജ്യത്തെ മാറ്റാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, നമുക്ക് സുസ്ഥിരമായ ഒരു സർക്കാർ കെട്ടിപ്പടുക്കാൻ കഴിയും … മുന്നോട്ട് പോകാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്ഥാനമല്ല, ഉത്തരവാദിത്തമാണ്,” വിജയത്തിന് ശേഷം ദിസനായകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    “മിസ്റ്റർ പ്രസിഡൻ്റ്, ഞങ്ങൾ രണ്ടുപേരും വളരെ സ്‌നേഹിക്കുന്ന ശ്രീലങ്ക എന്ന് വിളിക്കപ്പെടുന്ന പ്രിയപ്പെട്ട കുഞ്ഞിനെ ഞാൻ വളരെ സ്‌നേഹത്തോടെ നിങ്ങൾക്ക് കൈമാറുന്നു,” 75 കാരനായ വിക്രമസിംഗെ പരാജയം സമ്മതിച്ചുകൊണ്ട് പ്രസ്താവനയിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    01/09/2025
    തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    01/09/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    31/08/2025
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.