തിരുവനന്തപുരം: പി.എസ്.സിയിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനി മുതൽ പുതിയ സംവിധാനം. യൂസർ ഐഡി, പാസേ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒ.ടി.പി സംവിധാനവും ജൂലൈ ഒന്ന് മുതൽ നിലവിൽ വരും.
രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിലേക്കാണ് ഒ.ടി.പി ലഭിക്കുക. ഉദ്യോഗാർത്ഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യണം. ആറു മാസം കൂടുമ്പോൾ പാസ്‌വേഡ് പുതുക്കുകയും ചെയ്യണമെന്ന് നിർദേശത്തിലുണ്ട്.
നിലവിൽ യൂസർ ഐഡിയും പാസ്‌വേഡുമായി ചെന്നാൽ ആർക്കും ആരുടെയും പ്രൊഫൈലിൽ കയറാനും രേഖകൾ പ്രിന്റ് എടുക്കാനും സാധിക്കും. എന്നാൽ, ഇനി മുതൽ ഒ.ടി.പി സംവിധാനം നിർബന്ധമാവുന്നതോടെ, ഏത് അപേക്ഷകന്റെയും പ്രൊഫൈലിൽ സേവനം ഉറപ്പാക്കണമെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ കൂടി കൈയിൽ കരുതേണ്ടിവരും. ഇത് പ്രൊഫൈൽ ഉടമകൾക്ക് കൂടുതൽ സുരക്ഷയാണ് ഉറപ്പാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group