Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി
    • സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സംഭവം: തൃശൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം
    • മോദിയുടെ വാരാണസിയിൽ ഒരാൾക്ക് 50 മക്കൾ, എല്ലാവർക്കും വോട്ട്: വോട്ടർ പട്ടികയിൽ കമ്മീഷന്റെ കള്ളക്കളിയെന്ന് വി.ടി. ബൽറാം
    • ആകർഷകമായ വിനോദ സഞ്ചാരവും യാത്രയും: ഫോബ്‌സ് പട്ടികയിൽ ഇടം നേടി മൂന്ന് ഖത്തർ പ്രമുഖർ
    • സൗദിയിൽ വാഹന വർക്ക്‌ഷോപ്പുകൾക്ക് പുതിയ വ്യവസ്ഥകൾ: അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    വിസ്മയം തീർത്ത് സൗദി വീണ്ടും, സഞ്ചാരികൾക്കായി പറക്കും ഇലക്ട്രിക് കപ്പലുകൾ വരുന്നു

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്20/08/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിയോമില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് കപ്പലുകളുടെ മാതൃക.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ടൂറിസ്റ്റുകളും സഞ്ചാരികളും അടക്കമുള്ളവര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയില്‍ പറക്കും ഇലക്ട്രിക് കപ്പലുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്നു. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലാണ് പറക്കും ഇലക്ട്രിക് കപ്പലുകള്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷാദ്യത്തോടെ നിയോമില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ ആദ്യ ബാച്ച് ആയി എട്ടു ഇലക്ട്രിക് കപ്പലുകള്‍ സൗദി അറേബ്യക്ക് കൈമാറുമെന്ന് സ്വീഡിഷ് കമ്പനിയായ കാന്‍ഡല അറിയിച്ചു. ആദ്യ ബാച്ച് കപ്പലുകള്‍ അടുത്ത വര്‍ഷവും 2026 ആദ്യത്തിലുമായി കൈമാറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമായ ജലഗതാഗത സംവിധാനം നല്‍കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത കാന്‍ഡല ബി-12 ഇനത്തില്‍ പെട്ട ഇലക്ട്രിക് കപ്പലുകളാണ് നിയോമില്‍ ഉപയോഗിക്കുക. പരമ്പരാഗത ഫെറികളെക്കാള്‍ ചെറുതും വേഗമേറിയതുമായ കാന്‍ഡല കപ്പലുകള്‍ കംപ്യൂട്ടര്‍ ഗൈഡഡ് അണ്ടര്‍ വാട്ടര്‍ ചിറകുകളെ ആശ്രയിക്കുന്നു. ഇത് പരമ്പരാഗത കപ്പലുകളെ അപേക്ഷിച്ച് ഊര്‍ജ ഉപഭോഗം 80 ശതമാനം വരെ കുറക്കുന്നു. ഇവയുടെ വേഗം 25 നോട്ടിക്കല്‍ മൈല്‍ ആണ്. 20 മുതല്‍ 30 വരെ സീറ്റുകളാണ് കപ്പലിലുണ്ടാവുക. ലോകത്ത് ഇതുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും വേഗമേറിയതും വലിപ്പം കൂടിയതുമായ ഇലക്ട്രിക് കപ്പലുകളാണ് കാന്‍ഡല കമ്പനി പുറത്തിറക്കുന്നത്.

    ഹൈഡ്രോവിംഗുകള്‍ ഉയര്‍ന്ന സ്ഥിരത പ്രദാനം ചെയ്യുകയും വേഗത്തിലുള്ള യാത്ര അനുവദിക്കുകയും ചെയ്യുന്നു. ശക്തമായ എന്‍ജിനുകള്‍ പാരിസ്ഥിതിക ആഘാതം കുറക്കുകയും തത്ഫലമായുണ്ടാകുന്ന തരംഗങ്ങളെ കുറക്കുകയും ചെയ്യുന്നു. സൗദിയിലെ പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഇക്കഴിഞ്ഞ ഹജിന് പുണ്യസ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ ടാക്‌സി സേവനം പ്രയോജനപ്പെടുത്തിയിരുന്നു.

    സൗദിയില്‍ പുതിയ എയര്‍ കാര്‍ഗോ കമ്പനി സ്ഥാപിക്കാന്‍ നീക്കം

    ജിദ്ദ – സൗദിയില്‍ പുതിയ എയര്‍ കാര്‍ഗോ കമ്പനി സ്ഥാപിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നീക്കം. പുതിയ കമ്പനിക്കു വേണ്ടി കാര്‍ഗോ വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗ്, എയര്‍ബസ് കമ്പനികളുമായി പി.ഐ.എഫ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയെ വാണിജ്യ മത്സരത്തിനുള്ള ഒരു ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

    സൗദി വിമാന കമ്പനികള്‍ക്കും പുതുതായി സ്ഥാപിച്ച റിയാദ് എയറിനും വേണ്ടി പുതിയ കമ്പനി എയര്‍ കാര്‍ഗോ സേവനം നല്‍കും. ബോയിംഗ് 777, എയര്‍ബസ് 350-എ എന്നീ ഇനങ്ങളില്‍ പെട്ട കാര്‍ഗോ വിമാനങ്ങള്‍ വാങ്ങാനാണ് വിമാന കമ്പനികളുമായി പി.ഐ.എഫ് ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Neom Ship
    Latest News
    ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി
    12/08/2025
    സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സംഭവം: തൃശൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം
    12/08/2025
    മോദിയുടെ വാരാണസിയിൽ ഒരാൾക്ക് 50 മക്കൾ, എല്ലാവർക്കും വോട്ട്: വോട്ടർ പട്ടികയിൽ കമ്മീഷന്റെ കള്ളക്കളിയെന്ന് വി.ടി. ബൽറാം
    12/08/2025
    ആകർഷകമായ വിനോദ സഞ്ചാരവും യാത്രയും: ഫോബ്‌സ് പട്ടികയിൽ ഇടം നേടി മൂന്ന് ഖത്തർ പ്രമുഖർ
    12/08/2025
    സൗദിയിൽ വാഹന വർക്ക്‌ഷോപ്പുകൾക്ക് പുതിയ വ്യവസ്ഥകൾ: അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version