കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ദേശീയ കമ്മിറ്റിയിൽ എത്തിയത്
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ നേതൃത്വത്തിൽ രണ്ട് വനിതകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രധാന ഭാരവാഹികളിൽ പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ (തമിഴ്നാട്) – പ്രസിഡന്റ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ – പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ, പി.കെ. കുഞ്ഞാലിക്കുട്ടി – ജനറൽ സെക്രട്ടറി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി – ഓർഗനൈസിങ് സെക്രട്ടറി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി – സീനിയർ വൈസ് പ്രസിഡന്റ്, പി.വി. അബ്ദുൾ വഹാബ് എം.പി – ട്രഷറർ എന്നിവർ ഉൾപ്പെടുന്നു.
വൈസ് പ്രസിഡന്റുമാരായി കെ.പി.എ. മജീദ് എം.എൽ.എ (കേരളം), എം. അബ്ദുറഹ്മാൻ (മുൻ എം.പി, തമിഴ്നാട്), സിറാജ് ഇബ്രാഹിം സേട്ട് (കർണാടക), ദസ്ത്ഗീർ ഇബ്രാഹിം ആഗ (കർണാടക), എസ്. നഈം അക്തർ (ബിഹാർ), കൗസർ ഹയാത്ത് ഖാൻ (യു.പി), കെ. സൈനുൽ ആബിദീൻ (കേരളം, ക്ഷേമ പദ്ധതികൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാരായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ (കേരളം), ഖുറം അനീസ് ഉമർ (ഡൽഹി), നവാസ് കനി എം.പി (തമിഴ്നാട്), അഡ്വ. ഹാരിസ് ബീരാൻ എം.പി (കേരളം), അബ്ദുൾ ബാസിത് (തമിഴ്നാട്), ടി.എ. അഹമ്മദ് കബീർ (കേരളം), സി.കെ. സുബൈർ (കേരളം) എന്നിവരും അസിസ്റ്റന്റ് സെക്രട്ടറിമാരായി ആസിഫ് അൻസാരി (ഡൽഹി), അഡ്വ. ഫൈസൽ ബാബു (കേരളം), ഡോ. നജ്മുൽ ഹസൻ ഗനി (യു.പി), ഫാത്തിമ മുസഫർ (തമിഴ്നാട്), ജയന്തി രാജൻ (കേരളം), അഞ്ജനി കുമാർ സിൻഹ (ജാർഖണ്ഡ്), എം.പി. മുഹമ്മദ് കോയ (കേരളം, ക്ഷേമ പദ്ധതികൾ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വനിതകളായ ഫാത്തിമ മുസഫർ, ജയന്തി രാജൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പാർട്ടിയുടെ ദേശീയ കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ സൂചനയാണ്.