പേരാമ്പ്ര: പേരാമ്പ്രക്ക് സമീപം അഞ്ചാംപീടികയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36) യും മൂന്നു മാസം പ്രായമുള്ള പെൺ കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ഇരുവരെയും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നു എന്ന് കരുതുന്നു. വിവാഹ കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് സംഭവം. ഗ്രീഷ്മയെ പേരാമ്പ്രയിൽ നിന്നെത്തിയ അനിരക്ഷാസേനയും, കുഞ്ഞിനെ നാട്ടുകാരുമാണ് കരക്കെത്തിച്ചത് .ഇരുവരെയും മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കൊയിലാണ്ടി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മുചുകുന്ന് മനോളി ലിനീഷിൻ്റെ ഭാര്യയാണ് ഗ്രീഷ്മ.