റിയാദ്- സൗദി അറേബ്യയിലേക്കുള്ള കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി. ഇന്ത്യയിൽനിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ ഒഴികെ മുഴുവൻ ജോലികൾക്കും അതാത് രാജ്യങ്ങളിൽനിന്നു തന്നെ പരീക്ഷ നിർബന്ധമാക്കി. 174 തൊഴിലുകൾക്ക് ഇതോടെ പരീക്ഷ നിർബന്ധമായി.

അഗ്രികൾച്ചറൽ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക് സ്മിത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, ആശാരി, ഷെഫ്, മേസൺ, ക്രാഫ്റ്റ്സ്മാൻ, ക്രഷർ ഓപ്പറേറ്റർ, വെൽഡർ, വുഡ് വർക്ക് മെക്കാനിക് തുടങ്ങിയ 174 തസ്തികകളിലേക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.

അതേസമയം, കേരളത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഡിവൈസസ് മെയിന്റനൻസ് ടെക്നിഷ്യൻ, ഓട്ടോ മെക്കാനിക്, എച്ച്.വി.എ.സി മെക്കാനിക്, പവർ കേബിൾ കണക്ടർ, എച്ച്.വി.എ.സി, ഓട്ടോമേറ്റീവ് മെകാനിക്, പ്ലബിംഗ്, വെൽഡിംഗ് ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക് സ്മിത് എന്നീ പോസ്റ്റുകളിലേക്ക് നിലവിൽ കേരളത്തിൽ ടെസ്റ്റിന് സൗകര്യമുണ്ട്.