തിരുവനന്തപുരം– പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനില്‍ നിന്ന് പതിനേഴിലധികം ഭാഗങ്ങള്‍ കട്ട് ചെയ്ത് ഒഴിവാക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പതിപ്പ് തിങ്കളാഴ്ച മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളും കട്ട് ചെയ്ത് ഒഴിവാക്കും. ആദ്യ പതിപ്പില്‍ നിന്ന് 10 സെക്കന്റ് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്.
ചിത്രത്തിലെ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചിലഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ബി.ജെ.പി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നടക്കം വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു,
ആര്‍.എസ്.എസ് മുഖപത്രം എമ്പിുരാന്‍ സിനിമയെയും പൃഥിരാജിനെയും ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ സിനിമയെ ബഹിശ്കരിക്കാൻ ആഹ്വാനം ചെയ്തു. സിനിമയെ അങ്ങനെ തന്നെ കാണണമെന്ന ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നും കേന്ദ്ര സഹമന്ത്രി കുര്യന്‍ ജോര്‍ജ് പ്രതികരിച്ചു.
റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി. മോഹന്‍ലാലാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവും അധികം കലക്ഷന്‍ നേടിയ മലയാള ചിത്രവും എമ്പുരാനാണ്.