Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • 24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ആ കുഞ്ഞുങ്ങളെവിടെ, മോഡി ആദ്യം തിരക്കിയത് എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം

    ടി എം ജയിംസ്By ടി എം ജയിംസ്10/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രധാനമന്ത്രി ചൂരല്‍മല സ്‌കൂള്‍ റോഡ് ഭാഗത്ത് ഉരുള്‍വെള്ളം ഒഴുകിയ പ്രദേശം സന്ദര്‍ശിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    കല്‍പ്പറ്റ: കാര്‍ മാര്‍ഗം കല്‍പ്പറ്റയില്‍നിന്നു ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലെത്തിയ പ്രധാനമന്ത്രി ആദ്യം തിരക്കിയത് ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ കാര്യം. ദുരന്തമേഖലയില്‍ എത്തിയ പ്രധാനമന്ത്രി വെള്ളാര്‍മല സ്‌കൂള്‍ കാണണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍, ചൂരല്‍മലയിലെ വെള്ളാര്‍മല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. രണ്ട് വിദ്യാലയങ്ങളിലെയും പഠിതാക്കളില്‍ 43 പേരാണ് മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ പട്ടികയില്‍. ഇതില്‍ 32 പേര്‍ വെള്ളാര്‍മല സ്‌കൂളിലേതാണ്. മറ്റുള്ളവര്‍ മുണ്ടക്കൈ സ്‌കൂളിലെ പഠിതാക്കളും. ദുരന്തത്തില്‍ പരിക്കറ്റ വിദ്യാര്‍ഥികളും നിരവധിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും സ്‌കൂളും പ്രധാനമന്ത്രി വാഹനത്തിലിരുന്നാണ് ആദ്യം കണ്ടത്. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂള്‍ ഭാഗത്ത് നടന്നെത്തിയ അദ്ദേഹം കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍, അവരുടെ ഭാവി, അനാഥരായ കുട്ടികള്‍, ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട കുട്ടികള്‍, വിദ്യാര്‍ഥികളുടെ തുടര്‍പഠനം തുടങ്ങിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറി വി. വേണുവിനോട് ചോദിച്ചറിഞ്ഞു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.

    ദുരന്തമേഖലയിലെ സാഹചര്യം എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരിച്ചു. സ്‌കൂള്‍ റോഡില്‍ മണ്ണിനടിയിലായ ഭാഗം അര കിലോമീറ്ററിലധികം നടന്നുകണ്ടശേഷമാണ് പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലുടെ മുണ്ടക്കൈ റോഡ് ഭാഗത്ത് എത്തി രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈനികരും ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. ചൂരല്‍മലയെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡും പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. ഈ സാഹചര്യത്തില്‍ ചൂരല്‍മലയെ മുണ്ടക്കൈ റോഡുമായി ബന്ധിപ്പിച്ച് മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് നിര്‍മിച്ചതാണ് 190 അടി നീളമുള്ള ബെയ്‌ലി പാലം. ഉച്ചകഴിഞ്ഞ് 2.10 ഓടെയാണ് പ്രധാനമന്ത്രി ചൂരല്‍മലയില്‍നിന്നു മടങ്ങിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Modi wayanad
    Latest News
    24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    22/02/2026
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026
    പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    22/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.