Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഇറാനുമായുള്ള കരാറുകളിൽ ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്ന് ജാസിം മുഹമ്മദ് അല്‍ബുദൈവി​‍
    • ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    • ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ആമിനയുടെ ‘കോന്തലക്കിസ്സകൾ’ ഏറെ ആവേശം പകരുന്നത് – ഡോ. എം.എൻ കാരശ്ശേരി

    ReporterBy Reporter07/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    (മുക്കം)കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഒരു നാടിന്റെയും കാലത്തിന്റെയും ഗൃഹാതുര ഓർമകൾ ഉണർത്തുന്ന പാറക്കൽ ആമിനയുടെ ‘കോന്തലക്കിസ്സകൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. എഴുത്തുകാരനും നിരൂപകനും പൗരാവകാശ പ്രവർത്തകനുമായ ഡോ. എം.എൻ കാരശ്ശേരി യുവ കഥാകൃത്ത് ഫർസാന വാഴക്കാടിന് നൽകിയാണ് പുസ്തകത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തത്.
    ആമിനയുടെ ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടെന്നും ഇത് ഏറെ ആവേശം പകരുന്നതാണെന്നും എം.എൻ കാരശ്ശേരി പറഞ്ഞു. ചെറുപ്പത്തിൽ ഞങ്ങളെ കക്കാടമ്മക്കാർ എന്നാണ് പറയാറ്. ഞങ്ങളുടെ മഹല്ല് കക്കാട് ആയിരുന്നു. അതേപോലെ ഗ്രന്ഥകാരിയുടെ ജ്യേഷ്ഠനുൾപ്പെടെയുള്ള സഹോദരങ്ങൾ എന്റെ വലിയ സുഹൃത്തുക്കളും ഏറെ അടുപ്പമുള്ളവരുമാണ്. അവരുടെ മാതാപിതാക്കളും എന്റെ മാതാപിതാക്കളുമായെല്ലാം വളരെ നല്ല ബന്ധമായിരുന്നു.
    നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് പുതിയൊരു സങ്കൽപ്പം വളർന്നുവരുന്നുണ്ട്. കണ്ടുപരിചയിച്ച, ഔപചാരികമായതല്ല ചരിത്രം. ചരിത്രത്തിന്റെ ജനാധിപത്യ സങ്കൽപ്പം എന്നൊരു പുതിയ കാര്യം ഉണ്ടായിവരുന്നുണ്ട്. പ്രാദേശിക ചരിത്രം, ആളുകളുടെ കേട്ടുകേൾവി, ഓർമ ഇവയെല്ലാം ഇതിൽ വളരെ പ്രധാനമാണ്. വാമൊഴി ചരിത്രത്തിന് ഏറെ പ്രാധാന്യം കൈവരുന്ന ഒരു സമയത്ത് എന്റെ നാട്ടിൽ, ഇത്തരമൊരു കഥപറയുന്ന ചരിത്ര പുസ്തകം വെളിച്ചം കാണുകയാണ്. ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല. വായിക്കാൻ വളരെ കൗതുകത്തോടെ ഇരിക്കുകയാണ്. ഇതിലുള്ള പല കഥാപാത്രങ്ങളും എന്റെ നാട്ടുകാരും കൂട്ടുകാരും എനിക്ക് പരിചയമുള്ളവരുമാകും.
    ഒരു സാധാരണ വീട്ടമ്മയുടെ ആത്മകഥയെ, പ്രത്യേകിച്ച് എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരു കുടുംബത്തിലെ സഹോദരിയുടെ രചന എന്ന നിലയ്ക്ക് ഇതിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്കേറെ സന്തോഷവും ആഹ്ലാദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹുസൈൻ കക്കാട്, കൺവീനർ കെ.സി അബ്ദുസ്സമദ് മാസ്റ്റർ, സഹഭാരവാഹികളായ മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ പാറക്കൽ, പി സാദിഖലി മാസ്റ്റർ, കെ.സി ഇഖ്ബാൽ, കെ ലുക്മാനുൽ ഹഖീം, കെ.പി അബ്ദുറഹിമാൻ, സി.ടി അജ്മൽ ഹാദി, സി.കെ അബൂബക്കർ, റംല പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    amina parakkal konthalakkissakal book mn karassery
    Latest News
    ഇറാനുമായുള്ള കരാറുകളിൽ ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്ന് ജാസിം മുഹമ്മദ് അല്‍ബുദൈവി​‍
    26/03/2026
    ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    26/03/2026
    ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    26/03/2026
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.