Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ
    • 2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച
    • ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    • കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    • 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ആ ചോദ്യത്തിൽ വലിയൊരു സന്ദേശം; കുട്ടി അഹമ്മദ് കുട്ടി പരിസ്ഥിതിയെ പ്രണയിച്ച പച്ചപ്പടയാളി

    എ.എം ഹസ്സൻ (മാധ്യമ പ്രവർത്തകൻ)By എ.എം ഹസ്സൻ (മാധ്യമ പ്രവർത്തകൻ)11/08/2024 Latest Articles Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പരന്ന വായനയും ആഴമേറിയ അറിവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് ഇന്ന് മലപ്പുറം ജില്ലയിലെ താനൂരിൽ അന്തരിച്ച ലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി. പരന്ന വായനയുടെ ഗുണഫലം അദ്ദേഹത്തിൻറെ പ്രസംഗങ്ങളിൽ പ്രതിഫലിക്കുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1991-96 കാലത്ത് എം.എൽ.എ ആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിനെയാണ് അടുത്ത് പരിചയം. അദ്ദേഹത്തിൻറെ നിയമസഭാ പ്രസംഗങ്ങളിൽ ഷേക്‌സ്പിയറും ചാൾസ് ഡിക്കൻസനും ജോർജ് ഓർവെലും ടി.എസ് എലിയറ്റും തുടങ്ങി ലോകപ്രശസ്തരായ പല എഴുത്തുകാരും കടന്നുവരുമായിരുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ വാക്കുകളും കൂട്ടിനുണ്ടാകും.

    രാഷ്ട്രീയക്കാർക്കിടയിലെ മികവുറ്റ വായനക്കാരിൽ ഒരാളായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതാകട്ടെ പ്രകടനപരതയ്ക്ക് ഉപയോഗിക്കാൻ അദ്ദേഹം ഒട്ടും ശ്രമിച്ചിട്ടുമില്ല. തലസ്ഥാനത്തെ പ്രമുഖ പത്രപ്രവർത്തകരുമായൊക്കെ നല്ല സൗഹൃദം പുലർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പത്രപ്രവർത്തകരിൽ പലരും അദ്ദേഹത്തെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനുമിടയായിട്ടുണ്ട്.
    പരിസ്ഥിതി സംരക്ഷണമെന്നത് അദ്ദേഹത്തിന്റെ കാര്യപരിപാടികളിൽ മുന്തിയ പരിഗണന ലഭിച്ച വിഷയമായിരുന്നു. അങ്ങനെ പരിസ്ഥിതിക്കുവേണ്ടി പൊരുതിയ ഒരു പച്ചപ്പടയാളി കൂടിയായിരുന്നു അദ്ദേഹം. ചന്ദ്രികയിലും മറ്റും ലേഖനമെഴുതാറുമുണ്ടായിരുന്നു. രാഷ്ട്രീയക്കാരിലെ പരിസ്ഥിതിവാദികളിൽ കുട്ടി അഹമ്മദ് കുട്ടിക്ക് മികച്ച സ്ഥാനമുണ്ട്. വായനയുടെ കരുത്തും പ്രശ്‌നങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നേതൃനിരയിലുള്ള മിക്കവരിൽ നിന്നും കുട്ടി അഹമ്മദ് കുട്ടിയെ വ്യതിരിക്തനാക്കിയെന്ന് പറയാം.

    പ്രകടനപരതയെ നാലയലത്ത് പോലും അടുപ്പിക്കരുതെന്ന കാഴ്ചപ്പാടുകാരനായിരുന്നു അദ്ദേഹം. നിയമസഭാ സമ്മേളനം വൈകുമെന്ന് ഉറപ്പായ ഒരു ദിവസം സഭാസമ്മേളനം തുടരുന്നതിനിടെ ഉച്ചഭക്ഷണത്തിനായി കെ.പി.എ മജീദിനൊപ്പം എന്നെയും കൂട്ടി കുട്ടി അഹമ്മദ് കുട്ടി തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിലേക്ക് പോയി. തിരിച്ചുവരവെ വഴിയിൽ ചന്ദ്രിക ഓഫീസിനടുത്ത് ഞാൻ ഓട്ടോയിൽ ഇറങ്ങി. വഴിമധ്യെ ഓട്ടോ ഇറങ്ങുന്നതിനുള്ള കാരണമായി ഞാൻ പറഞ്ഞത് നിസ്‌കരിച്ചിട്ട് വരാമെന്നായിരുന്നു. എന്നെയും ഇറക്കി പുറപ്പെടാനൊരുങ്ങിയ ഓട്ടോ നിർത്തി കുട്ടി അഹമ്മദ് കുട്ടി പതുങ്ങിയ സ്വരത്തിൽ ചോദിച്ചു: ‘നീ നിസ്‌കരിക്കുന്നവൻ ആണെന്ന് ഞങ്ങളെ അറിയിക്കുന്നത് എന്തിനാണ്. അത് നീയും പടച്ചോനും തമ്മിലുള്ള സ്വകാര്യ ഇടപാടല്ലേ?’ എന്ന്.

    വിഷയം വലിയ ഗൗരവമുള്ളതല്ലെങ്കിലും ആ ചോദ്യത്തിൽ വലിയൊരു ഉപദേശം കുടികൊള്ളുന്നതായി ഇപ്പോഴും തോന്നുന്നു. ഏറ്റവുമൊടുവിൽ രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് ചന്ദ്രികയിലെ സീനിയർ സഹപ്രവർത്തകരായിരുന്ന മുഹമ്മദ് കോയ നടക്കാവ്, മുഹമ്മദ് മുണ്ടേരി എന്നിവരുമൊത്ത് താനൂരിലെത്തി കുട്ടി അഹമ്മദ് കുട്ടിയെ കണ്ടിരുന്നു. ആരോഗ്യപരമായി ക്ഷീണിതനായ നിലയിൽ.

    കാണുമ്പേഴെല്ലാം ഒരു പാട് കാര്യങ്ങൾ പറയാറുണ്ടായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്ന് സംസാരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല എന്നത് തന്നെ നോവിപ്പിക്കുന്ന ഓർമ്മയാണ്. ധിഷണാശാലിയായ നേതാവിനെയാണ് നഷ്ടമായിട്ടുള്ളത്. സർവശക്തന്റെ കാരുണ്യം പരലോകജീവിതത്തിൽ ലഭ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kutty Ahamad Kutty MM Hassan
    Latest News
    ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ
    21/08/2025
    2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച
    21/08/2025
    ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    21/08/2025
    കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    21/08/2025
    377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version