കോഴിക്കോട്– സാമൂഹിക മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്നും വരുന്ന തെരെഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് നിര്‍ണായകമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ രാഘവന്‍. കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസ് സമര സംഗമ വേദിയിലാണ് റീല്‍സ് രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി രംഗത്തെത്തിയത്. ”സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. എല്ലാം സോഷ്യല്‍ മീഡിയ വഴി ശരിപ്പെടുത്താമെന്ന് ധരിച്ചാല്‍ ജനം പിന്തുണക്കണമെന്നില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വലുള്ളവര്‍ക്ക് സാധിക്കണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് ശക്തമായി തിരിച്ചു വരാന്‍ കഴിയും” രാഘവന്‍ എംപി വ്യക്തമാക്കി. നേരത്തേയും കോണ്‍ഗ്രസ്സിലേയും യുഡിഎഫിലേയും ചില യുവ രാഷ്ട്രീയ നേതാക്കളുടെ റീല്‍സ് ചിത്രീകരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group