മഞ്ചേരി (മലപ്പുറം): വൻ ദുരന്തമുണ്ടായ വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരുക്കേറ്റു. മന്ത്രിയുടെ കാർ നിയന്ത്രണം വിട്ട് രണ്ട് ഇരുചക്ര വാഹനങ്ങളിലും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴോടെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്.
മന്ത്രിയുടെ തലയ്ക്ക് ചെറിയ പരുക്കേറ്റു. തുടർന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരുക്കുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സ തേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group