Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    • പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    • ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഇന്ത്യയിൽ ജനകീയ വിപ്ലവം സംഭവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    മാർക്കണ്ഡേയ കട്ജുBy മാർക്കണ്ഡേയ കട്ജു12/05/2024 Latest Articles 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലവിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലം ജൂൺ 4 ന് പ്രഖ്യാപിക്കും. നരേന്ദ്ര മോഡിയുടെയോ രാഹുൽ ഗാന്ധിയുടെയോ നേതൃത്വത്തിൽ ദുർബലമായ ഒരു കൂട്ടുകക്ഷി സർക്കാർ നിലവിൽ വരാനാണ് സാധ്യത. പിൽക്കാല മുഗളന്മാരെ അനുസ്മരിപ്പിക്കുന്ന ഒരു യുഗത്തിനാണ് ജൂൺ നാലിന് തുക്കടമാകുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിൽ ഇനിയും ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി എന്നിവ വർദ്ധിക്കും. കുതിച്ചുയരുന്ന വിലയും മോശമായ ആരോഗ്യ പരിചരണവും ഇന്ത്യയിൽ സംഭവിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം വരികയും അതേതുടർന്ന് ഒരു ജനകീയ സർക്കാർ ഉയർന്നുവരുന്നത് വരെയും ഈ രീതി തുടരും.

    ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കുതിച്ചുയരുന്ന വിലകളാണ്. ശരിയായ ആരോഗ്യ സംരക്ഷണത്തിൻ്റെയും നല്ല വിദ്യാഭ്യാസത്തിൻ്റെയും അഭാവവും ഇന്ത്യയെ തുറിച്ചുനോക്കുന്നു.

    ജാതി, വർഗീയ വോട്ട് ബാങ്കുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്നത്തെ പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ജാതീയതയും വർഗീയതയും ഫ്യൂഡൽ ശക്തികളാണ്. ഇന്ത്യ പുരോഗതി പ്രാപിക്കണമെങ്കിൽ അവ നശിപ്പിക്കപ്പെടണം. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പാർലമെൻ്ററി ജനാധിപത്യം വർഗീയതയെയും ഫ്യൂഡലിസത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സമൂഹത്തെ ധ്രുവീകരിക്കുകയും ജാതി-മത വിദ്വേഷം വളർത്തുകയും ചെയ്യുന്നതിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾ വിദഗ്ധരാണ്. അവർ അന്വേഷിക്കുന്നത് അധികാരവും പദവികളും മാത്രമാണ്. ജനങ്ങളോട് ആത്മാർത്ഥമായ സ്നേഹമോ അവരുടെ ക്ഷേമത്തിൽ കരുതലോ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ല.

    ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിലവിലുള്ള സംവിധാനത്തിന് പുറത്താണ് എന്നതാണ് യാഥാർത്ത്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ്യത്ത് ജാതി മത ഭേദമന്യേ ഉയർന്നു വരുന്ന ചരിത്രപരമായ ജനകീയ സമരവും വിപ്ലവവും ആവശ്യമാണ്. ഈ ജനകീയ സമരത്തിന് നേതൃത്വം നൽകേണ്ടത് ആധുനിക ചിന്താഗതിക്കാരായ, നിസ്വാർത്ഥരും, രാജ്യസ്നേഹികളുമായ നേതാക്കന്മാരാണ്.

    ഒരു രാഷ്ട്രീയ സാമൂഹിക ക്രമം സ്ഥാപിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കണം. അത്തരം നേതൃത്വത്തിന് കീഴിൽ ഇന്ത്യക്ക് അമേരിക്കയെ പോലെയോ ചൈനയെ പോലെയോ ഉള്ള ഒരു വ്യാവസായിക ഭീമനായി അതിവേഗം മാറാൻ കഴിയും. എങ്കിൽ മാത്രമേ നമ്മുടെ യഥാർത്ഥ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണത്തിലൂടെ മാത്രമേ നമ്മുടെ ജനങ്ങളുടെ ക്ഷേമം പരിപാലിക്കുന്നതിന് ആവശ്യമായ സമ്പത്ത് നമുക്ക് ഉത്പാദിപ്പിക്കാനാകൂ.

    ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നം ഉൽപ്പാദനം എങ്ങനെ ഉയർത്താം എന്നതല്ല. നമ്മുടെ വലിയ സാങ്കേതിക കഴിവുകളും അപാരമായ പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. മറിച്ച് ജനങ്ങളുടെ വാങ്ങൽ ശേഷി എങ്ങനെ ഉയർത്താം എന്നതാണ്.

    നമ്മുടെ ഭരണഘടന സ്ഥാപനങ്ങൾ ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ശൂന്യമായ ഷെല്ലുകളായി മാറിയിരിക്കുന്നു. അതിനാൽ ഇന്ത്യയിൽ ഒരു വിപ്ലവം അനിവാര്യമാണ്.

    ഒരു യഥാർത്ഥ വിപ്ലവം എല്ലായ്പ്പോഴും ഒരു നീണ്ട പ്രത്യയശാസ്ത്ര വിപ്ലവത്തിന് മുമ്പാണ് സംഭവിക്കുന്നത് എന്നതാണ് ചരിത്രം നൽകുന്ന പാഠം. തോക്കുകളോ ബോംബുകളോ അല്ല ആശയങ്ങളെയാണ് ഈ വിപ്ലവം അതിൻ്റെ ആയുധമായി ഉപയോഗിക്കുന്നത്.

    പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വിപ്ലവങ്ങൾക്ക് മുമ്പ് രാജാക്കന്മാരുടെ ദൈവിക അവകാശത്തെക്കുറിച്ചുള്ള സിദ്ധാന്തം ഇംഗ്ലണ്ടിൽ തീവ്രമായ ചർച്ചകൾക്ക് കാരണമായിരുന്നു. അതുപോലെ, 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ ഫ്രഞ്ച് ജ്ഞാനോദയം എന്ന് വിളിക്കപ്പെടുന്ന തീവ്രമായ ദീർഘകാല പ്രത്യയശാസ്ത്ര പോരാട്ടം ഉണ്ടായിരുന്നു. വോൾട്ടയർ, റൂസോ, ഡിഡറോട്ട്, ഫ്രഞ്ച് എൻസൈക്ലോപീഡിസ്റ്റുകൾ എന്നിവരുടെ സിദ്ധാന്തങ്ങൾ ഫ്രാൻസിലെ മുഴുവൻ ഫ്യൂഡൽ വ്യവസ്ഥയ്ക്കും മതഭ്രാന്തിനും എതിരായ ശക്തമായ ആക്രമണമായിരുന്നു. അമേരിക്കൻ വിപ്ലവവും, തോമസ് പെയ്‌നെപ്പോലുള്ള നിരവധി ചിന്തകരുടെ രചനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

    ഇന്ത്യ അതിൻ്റെ പ്രത്യയശാസ്ത്ര വിപ്ലവത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, യഥാർത്ഥ വിപ്ലവം ഇപ്പോഴും അകലെയാണ്. നമ്മുടെ ജനതയിലെ ദേശാഭിമാനികളായ പ്രബുദ്ധരായവർ ഫ്യൂഡൽ ചിന്തകൾക്കും, ആചാരങ്ങൾക്കും, ജാതീയത, വർഗീയത, അന്ധവിശ്വാസങ്ങൾ തുടങ്ങിയവക്കുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണം. ഇവയെ ആധുനിക ശാസ്ത്രീയ ചിന്തകളും സമ്പ്രദായങ്ങളും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണം. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ചുള്ള സത്യവും അവർ തുറന്നുകാട്ടണം.

    ഇന്ത്യയിലെ നൂറുകോടിയിലധികം ജനങ്ങളുടെ ചിന്താഗതി മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ളതും ഭീമാകാരവുമായ ഒരു ദൗത്യമായിരിക്കും, എന്നാൽ നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഫ്യൂഡൽ വൃത്തികേടിനെ തുടച്ചുനീക്കുന്ന യഥാർത്ഥ വിപ്ലവത്തിൻ്റെ വരാനിരിക്കുന്ന ഭൗതിക കൊടുങ്കാറ്റിൻ്റെ മുന്നോടിയായി ഇത് മാറുമെന്നുറപ്പാണ്.

    ഇന്ത്യയിലെ പോരാട്ടം നമ്മുടെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടിയായിരിക്കണം. നല്ല വരുമാനമുള്ള തൊഴിൽ, ഭക്ഷണം, മരുന്ന്, മറ്റ് അവശ്യസാധനങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിനും എല്ലാ പൗരന്മാർക്കും സൗജന്യ ആരോഗ്യ പരിരക്ഷയും നല്ല വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും വേണ്ടിയാകണം വിപ്ലവം.

    മുൻ അമേരിക്കൻ പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് തൻ്റെ 1944 ലെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ഒരു കാര്യം പറഞ്ഞിരുന്നു. സാമൂഹിക-സാമ്പത്തിക അവകാശങ്ങളുടെ അഭാവത്തിൽ രാഷ്ട്രീയ അവകാശങ്ങൾ മിഥ്യയാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ വോൾട്ടയേഴ്സും റൂസോയും പ്രത്യക്ഷപ്പെടുകയും ജനങ്ങളെ നയിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ( ദ വീക്കിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025
    ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    04/07/2025
    പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    04/07/2025
    ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.