ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് തുടക്കം. ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മല്‍സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെയാണ് യുനൈറ്റഡിന്റെ വിജയഗോള്‍ പിറന്നത്. ചെകുത്താന്മാരുടെ പുതിയ സൈനിങ് ആയ ഡച്ച് സ്ട്രൈക്കര്‍ ജോഷ്വാ സിര്‍ക്സിയാണ് യുനൈറ്റഡിനായി സ്കോര്‍ ചെയ്തത്. 87ാം മിനിറ്റില്‍ അലസാണ്ട്രോ ഗര്‍നാചോയുടെ അസിസ്റ്റിലാണ് സിര്‍ക്സി സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയില്‍ യുനൈറ്റഡ് മികവ് പ്രകടിപ്പിച്ചു. ഫുള്‍ഹാമും മികച്ച നീക്കങ്ങള്‍ നടത്തി. മല്‍സരത്തിലുടെ നീളം മികച്ച സ്ട്രൈക്കറുടെ അഭാവം യുനൈറ്റഡിന് നേരിട്ടു. പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് മികച്ച രണ്ട് അവസരങ്ങള്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയിലാണ് സിര്കസിയെയും ഗര്‍നാചോയും ഇറക്കിയത്.
ചില പ്രതിരോധങ്ങള്‍ ഇടയ്ക്ക് തീര്‍ത്തെങ്കിലും യുനൈറ്റഡിനെതിരേ ഒരു സമനില ഗോള്‍ കണ്ടെത്താന്‍ ഫുള്ഹാമിനായില്ല. പുതിയ സൈനിങുകളെയെല്ലാം യുനൈറ്റഡ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.