അബൂദബി: ഒരു മാസത്തോളമായി അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലാണ് (28) മരിച്ചത്. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്.
മകനെകുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സഫീനത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന്ബന്ധുക്കൾ അബുദാബി പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു .അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു എം.കോം ബിരുദധാരിയായ ഷെമീൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group