പാലക്കാട്: ചാലിശ്ശേരിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകളും ചെന്നൈയിലെ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന ഐശ്വര്യ(25)യാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് യുവതി കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്നെത്തി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group