Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • നമ്മൾ വീടുകൾ തകർക്കുന്നു, ഗാസക്കാർക്ക് മടങ്ങിവരാൻ കഴിയില്ല: രഹസ്യ യോഗത്തിൽ നെതന്യാഹു
    • അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമം
    • മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
    • ദുബായില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ; 15 വര്‍ഷത്തിലേറെ സേവനം ചെയ്തവര്‍ക്ക് നേട്ടം
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    തുരങ്കത്തിൽ ചോർച്ച; കൊങ്കൺ റെയിൽവേ പാത പൂർണമായും അടച്ചു

    ReporterBy Reporter11/07/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ / മഡ്ഗാവ്: കൊങ്കൺ തുരങ്കത്തിലുണ്ടായ ചോർച്ചയെത്തുടർന്ന് കൊങ്കൺ റെയിൽവേ പാത പൂർണമായും അടച്ചു. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ചോർച്ചയെ തുടർന്ന് വെള്ളം കയറുകയായിരുന്നു. തുടർന്ന് മുംബൈ – ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ഈ മേഖലയിലെ 12 ട്രെയിനുകൾ റദ്ദാക്കി.
    പാത അടച്ചത് അമ്പതോളം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലാണ്. നേത്രാവതി, ദുരന്തോ, മംഗള അടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടെങ്കിലും ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കി മടങ്ങുകയായിരുന്നു.
    തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി, മംഗളുരു മുംബൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു ലോക് മാന്യ തിലക് മത്സ്യഗന്ധ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ നിന്നുള്ള റദ്ദാക്കിയ സർവീസുകൾ. മുംബൈ – ഗോവ ജനശതാബ്ദി എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ്, മുംബൈ മംഗളൂരു എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയ മറ്റ് ട്രെയിനുകളിൽ ഉൾപ്പെടുന്നു.
    കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെർനെം തുരങ്കത്തിൽ വെള്ളം കയറാൻ തുടങ്ങിയത്. തുടർന്ന് യാത്ര ഭാഗികമായി തടസ്സപ്പെട്ടിടുകയായിരുന്നു.
    പ്രശ്‌നപരിഹാരത്തിന് യുദ്ധകാലാടിസ്ഥാനത്തിലാണ് തുരങ്ക പാത ജോലികൾ നടക്കുന്നതെന്നും എത്രയും വേഗത്തിൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നും കൊങ്കൺ റെയിൽവേ സി.എം.ഡി സന്തോഷ് കുമാർ ജാ പറഞ്ഞു.
    മേഖലയിലെ വെള്ളക്കെട്ട് യാത്രയെ തടസ്സപ്പെടുത്തിയതോടെ നിരവധി ട്രെയിനുകൾ പലയിടത്തായി നിർത്തിയിട്ടിട്ടുണ്ട്. നിലവിൽ കൊങ്കൺ റെയിൽവേ മഡ്ഗാവ് സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളെ കുറിച്ച കൂടുതൽ വിവരങ്ങൾക്ക് 8322706480 എന്ന നമ്പറിൽ വിളിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Konkan railway tunnel leakage
    Latest News
    നമ്മൾ വീടുകൾ തകർക്കുന്നു, ഗാസക്കാർക്ക് മടങ്ങിവരാൻ കഴിയില്ല: രഹസ്യ യോഗത്തിൽ നെതന്യാഹു
    13/05/2025
    അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമം
    13/05/2025
    മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
    13/05/2025
    ദുബായില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ; 15 വര്‍ഷത്തിലേറെ സേവനം ചെയ്തവര്‍ക്ക് നേട്ടം
    12/05/2025
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version