Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ ജമാൽ നിര്യാതനായി
    • ഹമാസുമായുള്ള ചർച്ചയ്ക്കിടെയും ഇസ്രായിൽ ബോംബിങ്; ഗാസയിൽ 97 മരണം
    • അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    • ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    • വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കേരളത്തിലും മതം നോക്കി കുറ്റവാളികളാക്കുന്നു; ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവ്, വീണത് സംഘി മനസുള്ള ‘കൺഫേഡ് ഐ.പി.എസു’കാരനെന്ന് കെ.ടി ജലീൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌10/09/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മലപ്പുറം എസ്.പിയുടെ തൊപ്പിക്ക് വംശവെറിയുടെ വിഷം. നമ്മുടെ മൗനം വർഗീയ വിഷ ജന്തുക്കൾക്ക് കരുത്താകും. നെറികേടുകൾ ഉറക്കെ പറയാൻ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. ഈ ‘മൂർഖൻമാർ’ കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും ഭയക്കുന്നു. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി തന്നെയെന്നും കെ.ടി ജലീൽ

    മലപ്പുറം: മലപ്പുറം എസ്.പിയെ സ്ഥലംമാറ്റിയതോടെ രണ്ടാം വിക്കറ്റും വീണെന്ന് തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ. മലപ്പുറം എസ്പി ശശിധരൻ സംഘി മനസുള്ള ‘കൺഫേഡ് ഐ.പി.എസു’കാരനാണ്. അദ്ദേഹത്തിന്റെ തൊപ്പിക്ക് വംശവെറിയുടെ വിഷമുണ്ടെന്നും ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവിന്റെ കുറ്റിയാണെന്നും അതും വൈകാതെ സംഭവിക്കുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

    കെ.ടി ജലീലിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്രത്തിൽ ബിജെപിയുടെ അധികാരാരോഹണമാണ് പൊലീസിലെ സംഘിവൽക്കരണത്തിന് വഴി വെച്ചത്. കേരളത്തിന് പുറത്ത് നിന്ന് വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരിലാണ് മലയാളക്കരക്ക് അപരിചിതമായ വർഗ്ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങൾ കണ്ടുതുടങ്ങിയത്.

    എന്നാൽ ക്രമേണ അത് മലയാളി ഐപിഎസുകാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്. ഉത്തരേന്ത്യയിൽ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാൽ കേരളത്തിലും അത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സർക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റെ നയം.

    വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭൻമാരെ കുറിച്ച് എന്തുപറയാൻ? മലപ്പുറം എസ്.പി ശശിധരൻ സംഘി മനസ്സുള്ള ‘കൺഫേഡ് IPS’ കാരനാണെന്ന് നാട്ടിൽ പാട്ടാണ്. പദവികൾ കരസ്ഥമാക്കാൻ എന്ത് നെറികേടും ചെയ്യുന്നവർ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാർത്ഥന വൻശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയിൽ നിപതിക്കുക തന്നെചെയ്യും. മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ ‘പൊൻതൂവ്വലുകൾ’ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.

    എത്രമാത്രം സങ്കുചിതൻമാരും അധമൻമാരുമാണ് ഇത്തരം ഓഫീസർമാർ? ഇവിടെയാണ് പൊതുപ്രവർത്തകർ ഉയർന്നു നിൽക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നിൽ വരുന്ന കേസുകൾ വർഗ്ഗീയ താൽപര്യങ്ങൾ വെച്ച് കാണാൻ താൽപര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസിൽ കുടുക്കാനും പോലീസ് മേധാവികൾ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വർഗ്ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയർ ചെയ്യുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ‘പട്ടിയുടെ’ വില പോലും നാട്ടുകാർ കൽപ്പിക്കാത്തത്.

    ഉന്നതോദ്യോഗസ്ഥർ ചെയ്യുന്ന നെറികേടുകൾ ഉറക്കെ പറയാൻ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. താൻ എന്തെങ്കിലും പറഞ്ഞാൽ എന്നെങ്കിലും ഈ ‘മൂർഖൻമാർ’ കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരൻമാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പോലീസ് ഉദ്യോഗസ്ഥർക്ക് എക്കാലത്തും കരുത്തായത്. ഇന്ന് ഞാനൊരു റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അതിൽ ശശിധരന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്.

    മുൻ മജിസ്‌ട്രേറ്റിന്റെ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്.പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ പോസ്റ്റിൽ വല്ലതുമുണ്ടെങ്കിൽ ശശിധരൻ അയാൾക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം SPയെ പോലുള്ള ‘വർഗ്ഗീയവിഷ ജന്തുക്കളെ’ തുറന്നു കാട്ടാൻ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാർക്ക് കരുത്താകും.

    ഏതെങ്കിലും നിരപരാധികളെ വർഗീയ വിദ്വേഷത്തിന്റെ പേരിൽ അന്യായമായി ആര് ദ്രോഹിച്ചാലും അവർക്കോ അവരുടെ മക്കൾക്കോ അതിന്റെ ‘ഫലം’ ദൈവം നൽകും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായി പെറ്റികേസുകൾ ഉൾപ്പടെ നിരവധി കേസുകൾ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാർത്തിനൽകിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കർശനമായാണ് പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്. മലപ്പുറം SPയെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. ഇനി തെറിക്കാനുള്ളത് വൻസ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post kt jaleel police against
    Latest News
    പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ ജമാൽ നിര്യാതനായി
    18/05/2025
    ഹമാസുമായുള്ള ചർച്ചയ്ക്കിടെയും ഇസ്രായിൽ ബോംബിങ്; ഗാസയിൽ 97 മരണം
    18/05/2025
    അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    18/05/2025
    ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    18/05/2025
    വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.