Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • ഷാരോണിന്റെ വേദനയുടെ പത്തു വർഷങ്ങൾ അവസാനിക്കുന്നു; മലയാളി യുവാവിന് യു.എ.ഇയുടെ ഓണസമ്മാനം
    • ഇസ്രായിലുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ ഓഫീസിൽ അതിക്രമിച്ചു കയറി: ഏഴ് പേർ അറസ്റ്റിൽ
    • റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്
    • കുവൈത്തിൽ ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റി യുവാവിനെ കൊലപ്പെടുത്തി
    • ജിദ്ദയിൽ ഇ. അഹമ്മദ് സ്മാരക സൂപ്പർ സെവൻസ് ഫുട്ബോൾ പോസ്റ്റർ പ്രകാശനം നടന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    രണ്ടരപതിറ്റാണ്ടിന്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ കണ്ണൂര്‍ സി.എച്ച് സെന്റര്‍ ഏറ്റെടുത്തു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം05/08/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അഷ്റഫ്(മധ്യത്തിൽ) സാമൂഹ്യ പ്രവർത്തകർക്കൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- രണ്ടരപതിറ്റാണ്ട് അല്‍ഖര്‍ജില്‍ പ്രവാസിയായി ജീവിച്ച് ഇപ്പോള്‍ രോഗിയായ കൊല്ലം സ്വദേശിയെ വേണ്ടെന്ന് ഭാര്യയും മകളും. അല്‍ഖര്‍ജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം സ്വദേശി കുട്ടിയംമക്കാനകത്ത് വീട്ടില്‍ അഷ്‌റഫിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ എളയാവൂര്‍ സിഎച്ച് സെന്റര്‍ ഏറ്റെടുത്തു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ റിയാദില്‍ നിന്ന് കണ്ണൂര്‍ സിഎച്ച് സെന്ററിലെത്തിച്ചു. ഇനി ശിഷ്ട കാലം ഇദ്ദേഹം ഇവിടെ ജീവിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1997 ലാണ് അശ്‌റഫ് റിയാദില്‍ എത്തിയത്. അല്‍ഖര്‍ജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇത്രയും കാലം സ്വന്തം സ്‌പോണ്‍സറെ കാണാനാകാത്തതിനാല്‍ താമസ രേഖകള്‍ ശരിയാക്കാന്‍ സാധിച്ചിരുന്നില്ല. 2007 ന് ശേഷം പാസ്‌പോര്‍ട്ട് പുതുക്കുകയും ചെയ്തില്ല. സൗദിയിലെത്തിയത് മുതല്‍ ഇന്നേ വരെ നാട്ടിലേക്ക് പോകുകയുമുണ്ടായില്ല. കൊല്ലത്തായിരുന്നു ഇദ്ദേഹത്തിന്റെ വീട്. പതിനൊന്നാം വയസില്‍ നാട് വിട്ട് ബോംബെയില്‍ പോയ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ എത്തി കല്യാണം കഴിക്കുകയും ആറ് മാസം കഴിഞ്ഞപ്പോള്‍ അവിടുത്തെ അഡ്രസില്‍ പാസ്‌പോര്‍ട്ട് എടുത്ത് സൗദിയിലേക്ക് വിമാനം കയറുകയും ചെയ്തു. അതിന് ശേഷം കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വര്‍ഷങ്ങള്‍ കഴിയുന്നതറിയാതെ അല്‍ഖര്‍ജില്‍ ജോലി ചെയ്ത് ജീവിച്ചുപോന്നു. അതിനിടയിലാണ് പ്രമേഹം മൂര്‍ഛിച്ച് അവശനായത്. കാലില്‍ മുറിവുണ്ടായി കാല് മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എല്ലാവരും കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ ഏപ്രില്‍ അവസാന വാരത്തില്‍ അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു.


    കാലാവധിയുള്ള താമസരേഖ ഇല്ലാത്തതിനാല്‍ ഹോസ്പിറ്റല്‍ പ്രവേശനം സാധ്യമായിരുന്നില്ല. തുടര്‍ന്ന് അല്‍ഖര്‍ജ് കെഎംസിസി ജനറല്‍ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ് പുന്നക്കാട് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സാഹായത്താല്‍ അവിടെ അഡ്മിറ്റ് ചെയ്യുകയും വലതുകാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ഒരു മാസത്തെ ഹോസ്പിറ്റല്‍ വാസത്തിന് ശേഷം റൂം വാടകക്കെടുത്ത് താമസിപ്പിച്ച് മൂന്ന് മാസത്തോളം ഭക്ഷണം എത്തിച്ചു നല്‍കി അദ്ദേഹത്തെ പരിചരിച്ചത് അല്‍ഖര്‍ജ് ടൗണ്‍ കെഎംസിസി പ്രവര്‍ത്തകരായ ജാബിര്‍ ഫൈസി, സക്കീര്‍ പറമ്പത്ത്, സിദ്ദീഖ് പാങ്ങ്, നൗഫല്‍ കുനിയില്‍, ഫസ്‌ലു ബീമാപള്ളി, മുഖ്താര്‍ മണ്ണാര്‍ക്കാട്, ഷമീര്‍ പാറമ്മല്‍, സലീം മാണിതൊടി എന്നിവരായിരുന്നു. തൈ്വബ, മുംതാസ്, അല്‍മാഹ, മദീന, ചേനാടന്‍, മത്അം മദീന എന്നീ റെസ്റ്റോറന്റുകളുടെ സഹായത്തോടെയാണ് ഭക്ഷണം നല്‍കിയത്.


    റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് ലഭിച്ചെങ്കിലും വര്‍ഷങ്ങളായി ഇഖാമ പുതുക്കാത്തതിനാല്‍ വന്ന 16200 റിയാല്‍ പിഴ നാട്ടിലേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസമായി. പിന്നീട് എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പിഴ ഒഴിവായിക്കിട്ടുകയും കഴിഞ്ഞ ബുധനാഴ്ച തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് ലഭിക്കുകയും ചെയ്തു. രേഖകള്‍ ശരിയാക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നസീം, ഷറഫ്, നേവല്‍ എന്നിവര്‍ മുമ്പന്തിയിലുണ്ടായിരുന്നു.
    അതിനിടെ അദ്ദേഹത്തിന്റെ ബന്ധുക്കളെ കൊല്ലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊന്നാനിയിലുള്ള ഭാര്യയെയും മക്കളെയും ബന്ധപ്പെട്ടെങ്കിലും ഇത്രയും കാലം തങ്ങളുമായി ബന്ധം പുലര്‍ത്താത്തതിനാല്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. തുടര്‍ന്ന് മട്ടന്നൂര്‍ പിടിഎച്ച് ഹോസ്പിസ് കണ്‍വീനര്‍ അബൂട്ടി മാസ്റ്ററുടെയും അല്‍ഖര്‍ജ് കെഎംസിസി മുന്‍ പ്രസിഡന്റ് അസീസ് ചുങ്കത്തറയുടെയും ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ എളയാവൂര്‍ സിഎച്ച് സെന്റര്‍ ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി. ഞായറാഴ്ച്ച റിയാദില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അഷ്‌റഫിനെ അബൂട്ടി മാസ്റ്റര്‍ ശിവപുരത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സിഎച്ച് സെന്ററിലേക്ക് കൊണ്ടുപോയി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഷാരോണിന്റെ വേദനയുടെ പത്തു വർഷങ്ങൾ അവസാനിക്കുന്നു; മലയാളി യുവാവിന് യു.എ.ഇയുടെ ഓണസമ്മാനം
    27/08/2025
    ഇസ്രായിലുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ ഓഫീസിൽ അതിക്രമിച്ചു കയറി: ഏഴ് പേർ അറസ്റ്റിൽ
    27/08/2025
    റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്
    27/08/2025
    കുവൈത്തിൽ ഒന്നിലധികം തവണ കാർ ദേഹത്ത് കയറ്റി യുവാവിനെ കൊലപ്പെടുത്തി
    27/08/2025
    ജിദ്ദയിൽ ഇ. അഹമ്മദ് സ്മാരക സൂപ്പർ സെവൻസ് ഫുട്ബോൾ പോസ്റ്റർ പ്രകാശനം നടന്നു
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.