കോഴിക്കോട്- മുന്‍മുഖ്യമന്ത്രിയും സിപിഎം ഉന്നത നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എം.പി നേതാവ് കെകെ രമ എം.എല്‍.എ. ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വേളയില്‍ ആശ്വാസവുമായെത്തിയ സന്ദര്‍ഭം ഓര്‍ത്തെടുത്തുള്ളതായിരുന്നു കെകെ രമയുടെ അനുശോചനം. ”പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്.., അന്ത്യാഭിവാദ്യങ്ങള്‍”- കെ കെ രമ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെ അന്നത്തെ സിപിഎമ്മിലെ നേതൃത്വം ചന്ദ്രശേഖരന്റെ കൊലപാതകത്തെ വ്യംഗ്യമായി ന്യായീകരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു വിഎസ് അച്യൂതാനന്ദന്റെ വിവാദ സന്ദര്‍ശനം. അന്ന് കെകെ രമയെ ആശ്വസിപ്പിക്കുന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അതേചിത്രമാണ് കെകെ രമ പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group