Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    • നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    • അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    • ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിലൊന്ന്‌, അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളും രക്ഷപ്പെട്ടില്ല
    • ടി.എം.ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസണ്‍ 4
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സുന്നികളെ അളക്കാനുള്ള മാപിനി വെള്ളാപ്പള്ളിയുടെ വാക്കുകളല്ല; മുസ്‌ലിംകൾക്ക് അർഹമായത് തന്നെ കിട്ടിയില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്

    ReporterBy Reporter24/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • തെരഞ്ഞെടുപ്പു പിന്തുണയിൽ ഒരു ഘട്ടത്തിലും സുന്നികൾക്ക് ഖേദിക്കേണ്ടി വന്നിട്ടില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ്

    കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകൾക്കെതിരെയും സുന്നികൾക്കെതിരെയും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ അറിയിച്ചു.
    വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ ബാധ്യതപ്പെട്ടവർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമ്മിഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുവിടത്തിൽ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവാദിത്വ ബോധമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ട്.
    സർക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്‌നാധിഷ്ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റേത്. സർക്കാരുകളെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കുകയല്ല പ്രസ്ഥാനത്തിന്റെ ശൈലി. സുന്നി സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. അതിന് വേണ്ടിയുള്ള ഒരാവശ്യവും സർക്കാരിന്റെ മുന്നിൽ സുന്നികൾ വെച്ചിട്ടില്ല. ഈഴവ സമൂഹം ഉൾപ്പടെ ഇതര സമുദായങ്ങൾക്ക് സർക്കാർ ഭൂമി പല ആവശ്യങ്ങൾക്ക് വേണ്ടി നൽകിയിട്ടുണ്ട്. അതിൽ ആക്ഷേപമുന്നയിക്കാനോ അതുപയോഗിച്ച് സാമുദായിക ധ്രുവീകരണത്തിനോ ശ്രമിച്ചിട്ടില്ല. പിന്നാക്ക സമൂഹങ്ങൾക്ക് ഉയർന്നുവരാൻ സർക്കാർ നൽകുന്ന പിന്തുണയെ അതേ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണമെന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നിലപാട്.
    തെരഞ്ഞെടുപ്പ് കാലങ്ങളിൽ സാഹചര്യനുസൃതം മതേതര മുന്നണികളെ പിന്തുണക്കുകയാണ് സുന്നികൾ ചെയ്യാറുള്ളത്. ജയ, പരാജയങ്ങൾ അടിസ്ഥാനമാക്കി മാത്രം വിലയിരുത്തേണ്ടതല്ല നിലപാടിന്റെ സാധുത. ഏതെങ്കിലും മുന്നണികൾക്ക് നൽകിയ തെരഞ്ഞെടുപ്പു പിന്തുണയിൽ ഒരു ഘട്ടത്തിലും സുന്നികൾക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. പ്രത്യുപകാരങ്ങൾ മുന്നിൽ വെച്ചല്ല നിലപാട് രൂപപ്പെടുത്തുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് തെരഞ്ഞെടുപ്പ് നയം രൂപപ്പെടുത്തുന്നത്. കേരളത്തിലെ ഇരു മുന്നണികൾക്കും അതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുന്നികളുടെ പിന്തുണ ഗുണം ചെയ്‌തോ ഇല്ലേ എന്ന് പറയേണ്ടത് വെള്ളാപ്പള്ളി നടേശനല്ല. രാഷ്ട്രീയ പാർട്ടികൾക്ക് സുന്നികളെ അളക്കാനുള്ള മാപിനി വെള്ളാപ്പള്ളിയുടെ വാക്കുകളുമല്ല. ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച്, കലക്കി മീൻ പിടിക്കാനുള്ള നിഗൂഢ നീക്കത്തിൽ നിന്ന് വെള്ളാപ്പള്ളി പിന്മാറണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
    യോഗത്തിൽ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.പി സൈതലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ പങ്കെടുത്തു.

    മസിൽ പവറും മണി പവറും മുസ്‌ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും കാന്തപുരം വിഭാഗം സി.പി.എമ്മിനെവച്ച് ഒരുപാട് നേടിയെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 1200 ഏക്കറിൽ ഒരു സിറ്റിയുണ്ടാക്കി, എല്ലാ സഹായവും നൽകി. ഒരു കാന്തം പോലും സി.പി.എമ്മിന് തിരിച്ചുകിട്ടിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. എവിടെയും മുസ്‌ലിംകളെ പേടിച്ചാണ് എല്ലാവരും ജീവിക്കുന്നത്. മസിൽ പവറും മണി പവറും മുസ്‌ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കുന്നതിനാലാണ് ക്രിസ്ത്യാനികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. മുസ്‌ലിം സമുദായത്തിന്റെ സമീപനങ്ങളാണിതിനെല്ലാം കാരണം. അവരെ എതിർത്താൽ ഒന്നുകിൽ കൈ വെട്ടും. അല്ലെങ്കിൽ പിടലി വെട്ടും. ഇതൊക്കെയാണ് എല്ലാ ദിവസവും മാധ്യമങ്ങളിലൂടെ കാണുന്നതെന്നും പ്രതികരിച്ച വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് ഫലം ഓർമിപ്പിച്ച് സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kerala muslim jamaath vellappalli natesan
    Latest News
    ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    12/06/2025
    നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    12/06/2025
    അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    12/06/2025
    ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിലൊന്ന്‌, അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളും രക്ഷപ്പെട്ടില്ല
    12/06/2025
    ടി.എം.ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസണ്‍ 4
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version