സുല്‍ത്താന്‍ ബത്തേരി: 25 കോടി രൂപയുടെ കേരള ലോട്ടറി തിരുവോണം ബംബര്‍ ടിക്കറ്റ് വിറ്റത് വയനാട്ടിലെ ബത്തേരിയില്‍. ബത്തേരി എന്‍ജിആര്‍ ലോട്ടറി ഏജന്‍സീസ് പനമരം എസ്‌ജെ ഏജന്‍സിയില്‍നിന്നു വാങ്ങി വില്‍പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്. ലോട്ടറി അടിച്ചയാള്‍ ഇന്നു രാത്രി വൈകിയും രംഗത്ത് വന്നില്ല.
15 വര്‍ഷം മുന്‍പ് മൈസൂരുവില്‍നിന്നു കൂലിപ്പണിക്ക് ബത്തേരിയില്‍ എത്തിയ നാഗരാജും സഹോദരന്‍ മഞ്ജുനാഥും ചേര്‍ന്നാണ് എന്‍ജിആര്‍ ലോട്ടറി ഏജന്‍സീസ് നടത്തുന്നത്. ഹോട്ടല്‍ ജോലിക്കിടെയാണ് നാഗരാജിനു ലോട്ടറിക്കടയില്‍ തൊഴില്‍ തരപ്പെട്ടത്.
പിന്നീട് മറ്റൊരാളുമായി ചേര്‍ന്ന് ലോട്ടറിക്കട ആരംഭിച്ചെങ്കിലും വിജയിച്ചില്ല. കുറച്ചുകാലം ടൗണില്‍ കാല്‍നടയായി ലോട്ടറി വിറ്റു. അഞ്ചുവര്‍ഷം മുന്‍പാണ് സഹോദരന്‍ മഞ്ജുനാഥുമായി ചേര്‍ന്ന് എംജി റോഡില്‍ എന്‍ജിആര്‍ എന്ന പേരില്‍ കട തുടങ്ങിയത്. മുന്‍പ് വിന്‍വിന്‍ ലോട്ടറിയുടെ 25 ലക്ഷം രൂപ ഇവര്‍ വിറ്റ ടിക്കറ്റിനു ലഭിച്ചിട്ടുണ്ട്.
ടിക്കറ്റ് വിറ്റ ഏജന്റിന് 25 കോടിയുടെ പത്ത് ശതമാനമായ 2.5 കോടി കമ്മീഷന്‍ ലഭിക്കും. തങ്ങള്‍ വിറ്റ ടിക്കറ്റിനു ബംബര്‍ വീണതിന്റെ സന്തോഷത്തിലാണ് നാഗരാജും മഞ്ജുനാഥും. കുപ്പാടി പുതുച്ചേലയിലാണ്
ഇവര്‍ കുടുംബസമേതം താമസിക്കുന്നത്. ഐശ്വര്യയാണ് നാഗരാജിന്റെ ഭാര്യ. നമിത, നിധി എന്നിവര്‍ മക്കളാണ്. മജ്ഞുനാഥിന്റെ ഭാര്യ നിസര്‍ഗ. സാല്‍വി ഏക മകളാണ്.