തിരുവനന്തപുരം – ലോകസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് സിറ്റിംഗ് എം.പിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ശശി തരൂരിന് പ്രഹരമേൽപ്പിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന് ലീഡ്.
തപാൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശശി തരൂർ മുന്നിലായിരുന്നെങ്കിലും പിന്നീട് ലീഡ് നില രാജീവ് ചന്ദ്രശേഖർ തിരിച്ചുപിടിക്കുകയായിരുന്നു. മൂന്ന് വോട്ടിൽനിന്ന് തുടങ്ങിയ ലീഡ് ഇപ്പോൾ 98 വോട്ടിലേക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി ഉയർത്തിയിട്ടുള്ളത്.
തപാൽ വോട്ടിലെ ഈ പ്രവണത തലസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. കേരളത്തിൽ തപാൽ വോട്ടിന്റെ സൂചനകളനുസരിച്ച് നിലവിൽ ഒൻപത് സീറ്റിൽ എൽ.ഡി.എഫും ഏഴിടത്ത് യു.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയുമാണ് മുന്നിട്ടുനിൽക്കുന്നത്. രാവിലെ 8.20 വരെ വടകര, തൃശൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ ലീഡ് നില അറിവായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group