തിരുവനന്തപുരം– ശശി തരൂരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
കാന്തപുരത്തിനെതിരേയുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. പരാമർശം അദ്ദേഹം തിരുത്തണമെന്നും പറഞ്ഞു. വെള്ളാപ്പള്ളിയുടെ പിൻബലം മുഖ്യമന്ത്രിയാണ്. മലപ്പുറത്തിനെതിരേ പരാമർശം നടത്തിയപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചുവെന്നും മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group