കണ്ണൂർ – സോളാർ സമരവുമായി ബന്ധപ്പെട്ടു ജോൺ മുണ്ടക്കയം പറഞ്ഞത് തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റ് ആണെന്ന് ജോൺ ബ്രിട്ടാസ് എം. പി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു വിട്ടുവീഴ്‌ച ചെയ്‌തും സമരംഅവസാനിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചുരിൻ്റെ താൽപര്യം. അന്ന് മുഖ്യമന്തി ഉമ്മൻ ചാണ്ടിയെയും കണ്ടിരുന്നു. സി.പി.എമ്മിന്റെ സോളാർ സമരം സി.പി.എം നേതാക്കൾ തന്നെ ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നുവെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമാണ്. – ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നു വിളിച്ചത്. കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിനറിയാം. ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒത്തുതീർപ്പിന് തയ്യാറെന്ന് തിരുവഞ്ചൂർ അറിയിച്ചു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ തിരുവഞ്ചൂർ വിളിച്ചു.
ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാം. പാർട്ടിയുടെ അറിവോടെ അന്ന് മുഖ്യമന്ത്രിയേയും കണ്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു. താൻ മാധ്യമ പ്രവർത്തകനായല്ല ചർച്ച കളിൽ പങ്കാളിയായതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.