മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്ന പതിനാലാമത്തെ ആളാണ് തെജിൻ സാൻ.
ജനുവരി മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ 4000 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരാൾ മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ച് മരണം റിപോർട്ട് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







