Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    • ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    • പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    • തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    • മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി; കണ്ണൂരില്‍ ഗതാഗത നിയന്ത്രണം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2025 Latest Kerala Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരത്തെത്തി. ഇന്ന് കാലത്ത് പതിനൊന്നിന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കണ്ണൂരിലെ പ്രശസ്തമായ തളിപ്പറമ്പ്, രാജരാജേശ്വര ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും.
    തിരുവനന്തപുരം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നടുമെന്നും ബിജെപി സംസ്ഥാന സമിതി അറിയിച്ചു. നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുക. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും കേന്ദ്ര ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നതെന്ന് ബിജെപി അറിയിച്ചു. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും അതാതു പഞ്ചായത്ത് ഏരിയാ തലങ്ങളില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാന യോഗമാണിത്.


    ഇന്ന് വൈകീട്ട് അഞ്ചോടെയാണ് കണ്ണൂരിലെ ക്ഷേത്രത്തിലെത്തുക. പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴും. നെയ്യമൃത് വഴിപാടുകളും നടത്തുമെന്നറിയുന്നു. കേന്ദ്രമന്ത്രി തിരിച്ചുപോവുന്നതു വരെ മറ്റാര്‍ക്കും പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിയതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ക്ഷേത്രകവാടത്തിനു സമീപമുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വൈകീട്ട് 4 മുതല്‍ 7 വരെ കണ്ണൂരിലെ ക്ഷേത്ര ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട് റോഡ്, മട്ടന്നൂര്‍, ചാലോട്, കൊളോളം, വടുവന്‍കുളലം, മയ്യില്‍, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗതനിയന്ത്രണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്നും എയര്‍പോര്‍ട് ഭാഗത്തേക്ക് പോവേണ്ടുന്ന വാഹനങ്ങള്‍ മേലെ ചൊവ്വ, താഴെ ചൊവ്വ, ച്ക്കരക്കല്‍, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോകേണ്ടതാണെന്നും തളിപ്പറമ്പില്‍ നിന്നും എയര്‍പോര്‍ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പ്, ചിറവക്ക്, ധര്‍മ്മശാല വഴി കണ്ണൂരിലേക്ക് പോകേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amith Shah Kannur rajarajeswara temple Traffic trivandrum Visit
    Latest News
    “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    12/07/2025
    ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    12/07/2025
    പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    12/07/2025
    തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    12/07/2025
    മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version