ജുബൈൽ- സൗദി ജുബൈലിൽ യുപി സ്വദേശിയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. യു.പി സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കെല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കണ്ണുകൾ ചൂഴ്നെടുത്തും ആക്രമിച്ചും അതി ക്രൂരമായിട്ടും മൃഗീയമായുമാണ് മകൻ കുമാർ യാദവ് കൊല ചെയ്യതതെന്നാണ് പ്രാഥമികമായി ലഭ്യമായ വിവരം.
കൊല നടത്തിയ കുമാർ യാദവ് നാട്ടിൽ ലഹരിക്ക് അടിമയായിരുന്നു. മകൻ്റെ നല്ല നടപ്പിനും ലഹരി വിമുക്തിക്കും വേണ്ടി ഒന്നര മാസം മുമ്പാണ് അച്ഛൻ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് മകനെ സൗദിയിലേക്ക് ഒപ്പം കൊണ്ടുവന്നത്.
അതി ദാരുണമായ കൊടും ക്രൂരത അറിഞ്ഞു ഞെട്ടലോടെ ഇരിക്കുകയാണ് പ്രവാസ ലോകം.. പോലിസ് സ്ഥലത്തെത്തി മകൻ കുമാർ യാദവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നുണ്ട്. മറ്റു അന്വേഷണവും തുടർ നടപടികളും പുരോഗമിച്ചു വരുന്നു. അതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.