റിയാദ്- ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനുമായി റിയാദിലെ ജി.സി.സി സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളും ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയില്‍ വിഷയമായി.
സൗദി വിദേശകാര്യ സെക്രട്ടറിമാരായ ഡോ. സൗദ് അല്‍സാത്തി, ഡോ. അബ്ദുറഹ്മാന് അല്‍റസി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് എന്നിവര്‍ സംബന്ധിച്ചു. ജി.സി.സി ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗില്‍ പങ്കെടുക്കാനാണ് ദ്വദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി റിയാദിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group