Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    • നിലമ്പൂര്‍ വോട്ടെടുപ്പ് നാളെ; വിവാദങ്ങൾക്കിടയിലും പ്രതീക്ഷയോടെ മുന്നണികൾ
    • ടൂറിസം രംഗത്ത് വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാന്‍; ഈ വര്‍ഷം മാത്രം പ്രതീക്ഷ 3 ബില്യണ്‍ റിയാല്‍ പദ്ധതികള്‍
    • സൗദിയിലെ ഹോട്ടലുകൾ ശ്രദ്ധിക്കുക, അടുത്ത മാസം മുതല്‍ ഭക്ഷണത്തിലെ കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധം
    • സൗദിയിൽ ആശ്രിതർക്കുള്ള ലെവി, ബാക്കി തിരിച്ചുകിട്ടുമോ?. മറുപടിയുമായി ജവാസാത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    റിയാദ് ഇന്ത്യന്‍ എംബസിയിലേക്ക് ക്ലര്‍ക്ക്, ട്രാന്‍സ്‌ലേറ്റര്‍ അപേക്ഷ ക്ഷണിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം30/10/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ജൂനിയര്‍ ട്രാന്‍സ്‌ലേറ്ററുടെയും ക്ലര്‍ക്കിന്റെയും ഒഴിവിലേക്ക് റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചു. സാധുവായ ഇഖാമയുള്ള സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
    അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് ക്ലര്‍ക്ക് തസ്തികയിലേക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയില്‍ പ്രവര്‍ത്തന പരിജ്ഞാനം എന്നീ യോഗ്യതകളും വേണം.

    2024 ഒക്ടോബര്‍ ഒന്നിന് 35 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. പ്രാഥമിക ശമ്പളം 4,000 സൗദി റിയാല്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം എംബസി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 12നുള്ളില്‍ അപേക്ഷിക്കണം.
    അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിര്‍ബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടു കൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് അറബിക് വിവര്‍ത്തകന്‍ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. എക്‌സ്പീര്യന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഔദ്യോഗിക പ്രതിനിധികള്‍ക്കൊപ്പം ദ്വിഭാഷിയായി പ്രവര്‍ത്തിക്കേണ്ടി വരും. 2024 ഒക്ടോബര്‍ ഒന്നിന് 45 വയസ്സില്‍ താഴെയായിരിക്കണമെന്നതാണ് പ്രായപരിധി. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രാഥമിക ശമ്പളം 7,200 സൗദി റിയാല്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 10നുള്ളില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്‌സൈറ്റില്‍ www.eoiriyadh.gov.in ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    18/06/2025
    നിലമ്പൂര്‍ വോട്ടെടുപ്പ് നാളെ; വിവാദങ്ങൾക്കിടയിലും പ്രതീക്ഷയോടെ മുന്നണികൾ
    18/06/2025
    ടൂറിസം രംഗത്ത് വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാന്‍; ഈ വര്‍ഷം മാത്രം പ്രതീക്ഷ 3 ബില്യണ്‍ റിയാല്‍ പദ്ധതികള്‍
    18/06/2025
    സൗദിയിലെ ഹോട്ടലുകൾ ശ്രദ്ധിക്കുക, അടുത്ത മാസം മുതല്‍ ഭക്ഷണത്തിലെ കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധം
    18/06/2025
    സൗദിയിൽ ആശ്രിതർക്കുള്ള ലെവി, ബാക്കി തിരിച്ചുകിട്ടുമോ?. മറുപടിയുമായി ജവാസാത്ത്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version