പാലക്കാട് – പശുവിനെ മേയ്ക്കാൻ പോയ ഭാര്യക്കു നേരെ അട്ടപ്പാടിയിൽ ഭർത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെ ഭർത്താവ് മല്ലീശ്വരനാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ ഇരുവരും പറമ്പിൽ പോയപ്പോഴായിരുന്നു ആക്രമണം.
പശുവിനെ മേയ്ക്കുന്നതിനിടെ രങ്കമ്മയുടെ കഴുത്തറുക്കാനായിരുന്നു മല്ലീശ്വരന്റെ ശ്രമം. നിവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പരുക്കേറ്റ രങ്കമ്മയെ ഉടനെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ. മുമ്പ് രണ്ടു തവണ ഇയാൾ സ്വന്തം കഴുത്ത് മുറിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി അഗളി പോലീസ് പറഞ്ഞു.
Saturday, August 15
Breaking:
- കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
- തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
- ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
- ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
- യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
