Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    • സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    • സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    • സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    • സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    വൻ ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14-കാരന് രോഗമുക്തി, ലോകത്തുതന്നെ അപൂർവ്വം

    ReporterBy Reporter22/07/2024 Latest Health India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കെട്ടിക്കിടക്കുന്നതും ഒഴുകുന്നതുമായ വെള്ളത്തിലൂടെ പകരാൻ ഇടയാക്കുന്ന അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) എന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
    ലോകത്തുതന്നെ മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൽനിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്കിയ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.
    സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. അന്നേദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാവുകയും കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി. ആരോഗ്യവകുപ്പ് മിൽട്ടെഫൊസൈൻ മരുന്ന് പ്രത്യേകമായി എത്തിച്ച് നല്കുകയുമുണ്ടായി. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്.
    നേരത്തെ തന്നെ രോഗം കണ്ടെത്താനായതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതുമാണ് നേട്ടം കൈവരിക്കാൻ കൂടുതൽ സഹായകരമായതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സംസ്ഥാനത്ത് ഇന്നലെ ചികിത്സാ മാർഗരേഖ പുറത്തിറക്കിയിരുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്രമായ മാർഗരേഖ പുറത്തിറക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amoebic encephalitis Illness cured
    Latest News
    അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    27/06/2025
    സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    27/06/2025
    സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    27/06/2025
    സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    27/06/2025
    സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.