Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വേട്ടക്കാർക്കെതിരെ ശക്തമായ നടപടി വേണ്ടേ? ഹേമ കമ്മിറ്റി റിപോർട്ടിൽ ഹൈക്കോടതി; പൂർണ രൂപം നൽകാൻ ഉത്തരവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഹേമാ കമ്മിറ്റി റിപോർട്ടിൽ സ്വമേധയാ കേസ് എടുക്കാനാകില്ലെന്ന് സർക്കാർ.
    • മൊഴി നൽകിയ ഇരകളുടെ പേരുവിവരങ്ങൾ മറച്ചുപിടിക്കുമ്പോൾ തന്നെ, വേട്ടക്കാർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതല്ലേയെന്ന് കോടതി. അല്ലെങ്കിൽ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതുകൊണ്ട് എന്താണ് ഫലമെന്നും ഹൈക്കോടതി.

    കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിൽ സംസ്ഥാന സർക്കാറിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. റിപോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നത്? കേസ് എടുക്കണമെന്ന ഹരജിയിൽ സർക്കാർ നിലപാട് എന്താണ്? ഹേമ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോ? ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ.

    കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങൾ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൊഴി നൽകിയവരുടെ പേര് വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യലാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുമ്പിൽ വരാൻ താൽപര്യം ഉണ്ടോയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് റിപോർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്നും റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതിയുണ്ടെന്നും സർക്കാർ അറിയിച്ചു.

    സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപോർട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. അതിന് വിരുദ്ധമായി സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന ആവശ്യത്തിൽ മൊഴി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

    ഇങ്ങനെയൊരു റിപോർട്ട് ലഭിച്ചാൽ, കെട്ടിപ്പൂട്ടി വെക്കാതെ തുടർ നടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. മൊഴി നല്കിയവർ തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുനെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇരകളായ ആർക്കും പരാതിയുമായി നേരിൽ വരാൻ താൽപര്യമില്ലെന്നാണ് മനസ്സിലാകുന്നത്. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

    ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയ ഇരകളുടെ പേരുവിവരങ്ങൾ മറച്ചുപിടിക്കുമ്പോൾ തന്നെ, വേട്ടക്കാർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അല്ലെങ്കിൽ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതുകൊണ്ട് എന്താണ് ഫലമെന്നും ഹൈക്കോടതി ചോദിച്ചു.

    ഹേമ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാരിന് നിർദേശം നല്കണണെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് ഹൈക്കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. റിപോർട്ടിൽ ഒരുപാട് കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും, എന്നാൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Govt Hema commission High court
    Latest News
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version