ജിദ്ദ: നിയോം പദ്ധതിയുടെ പർവതപ്രദേശത്ത് കൂറ്റൻ എസ്‌കവേറ്റർ ഹെലികോപ്റ്ററിൽ നീക്കം ചെയ്തത് വിസ്മയമായി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു.
നിയോമിൽ നടപ്പാക്കുന്ന പദ്ധതിക്കുള്ള കുഴിക്കൽ, തയ്യാറെടുപ്പ് ജോലികൾ പൂർത്തിയാക്കാനായി പർവതപ്രദേശത്തു നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് തൂങ്ങിക്കിടക്കുന്ന എക്‌സ്‌കവേറ്റർ വീഡിയോയിൽ കാണിക്കുന്നു.
ബഗ്ഗി എന്നറിയപ്പെടുന്ന ഈ ഹെലികോപ്റ്ററന് 12 ടൺ വരെ ഭാരമുള്ള ഉപകരണങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിന്റെ മധ്യഭാഗത്ത് ക്രെയിൻ സജ്ജീകരിച്ചിരിക്കുന്നു. ക്രെയിൻ പ്രവർത്തിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും കോക്ക്പിറ്റിലെ സഹപൈലറ്റോ പരിചയസമ്പന്നനായ എൻജിനീയറോ ആണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group