Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 21
    Breaking:
    • കന്നട എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കർ സമ്മാനം, സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ്
    • മുഖ്യമന്ത്രിക്ക് ‘വിജയമധുരം’ നൽകി മന്ത്രി മുഹമ്മദ് റിയാസ്; വെല്ലുവിളിച്ചവർ നിശബ്ദരായെന്ന് പിണറായി വിജയൻ
    • കുളിമുറിയിൽ വീണ് പരിക്കേറ്റ മലയാളി സ്‌കൂള്‍ ജീവനക്കാരി മദീനയിൽ അന്തരിച്ചു
    • വീണ്ടും കത്തിക്കയറി വൈഭവ്; രാജസ്ഥാന് ജയത്തോടെ മടക്കം
    • “കോൺഗ്രസിന് തുർക്കിയിൽ ഓഫീസ്”; വ്യാജപ്രചരണത്തിൽ റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഹജ് കര്‍മങ്ങള്‍ക്ക് തുടക്കം; പാല്‍ക്കടലായി മിനാ താഴ്‌വര

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്14/06/2024 Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിന – ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കം. തല്‍ബിയത് മന്ത്രങ്ങള്‍ ഉച്ചത്തില്‍ ഉരുവിട്ട് തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍ ഒത്തുകൂടി. കറകളെല്ലാം കഴുകിക്കളഞ്ഞ് കളങ്കരഹിതമാക്കി മാറ്റിയ മനസ്സുകളുടെ നേര്‍ചിത്രം പോലെ ശുഭ്രവസ്ത്രം ധരിച്ച തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ തമ്പുകളുടെ നഗരമായ മിനാ താഴ്‌വര അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലായി മാറി. ഹാജിമാരില്‍ ചിലര്‍ ഇന്നലെ തന്നെ മിനായിലെത്തിയിരുന്നു.

    ഇന്ന് പുലര്‍ച്ചെ സുബ്ഹി നസ്‌കാരത്തിനു ശേഷം മിനായിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹത്തിന് ശക്തി കൂടി. ഹജിനു മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് വിശുദ്ധ ഹറമില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് നല്ലൊരു ശതമാനം തീര്‍ഥാടകരും മിനാ യാത്ര നീട്ടിവെച്ചു. ജുമുഅ പൂര്‍ത്തിയായതോടെ ശേഷിക്കുന്ന ഹാജിമാരെല്ലാവരും മിനാ താഴ്‌വര ലക്ഷ്യമാക്കി നീങ്ങി. ഹാജിമാരുടെ മിനാ യാത്രക്ക് ത്വവാഫ കമ്പനികളും ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളും 25,000 ലേറെ ബസുകള്‍ പ്രയോജനപ്പെടുത്തി. ബസുകള്‍ക്ക് കാത്തുനില്‍ക്കാതെ നിരവധി പേര്‍ മക്കയില്‍ നിന്ന് കാല്‍നടയായാണ് മിനായിലേക്ക് നീങ്ങിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കടുത്ത ചൂട് ആണ് ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കടുത്ത ചൂടില്‍ നിന്ന് സംരക്ഷണം നേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കാതെ നോക്കാന്‍ കുടകള്‍ ഉപയോഗിക്കണമെന്നും നഗ്നപാദരായി പകല്‍ സമയങ്ങളില്‍ നടക്കരുതെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കണമെന്നും ആവശ്യത്തിന് വിശ്രമമെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യാഘാതം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനും ഹാജിമാര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനും വിപുലമായ ക്രമീകരണങ്ങള്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മക്കയില്‍ 43 ഉം മദീനയില്‍ 46 ഉം ജിദ്ദയില്‍ 40 ഉം ഡിഗ്രി സെല്‍ഷ്യല്‍ താപനില ഇന്ന് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ഇത്തവണ ബാധകമാക്കിയത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത 150 ആഭ്യന്തര തീര്‍ഥാടകരുടെ ഹജ് പെര്‍മിറ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇത്തവണ പുണ്യസ്ഥലങ്ങളില്‍ മൊബൈല്‍ പകര്‍ച്ചവ്യാധി യൂനിറ്റുകളും ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളും സാങ്കേതികവിദ്യകളും അടങ്ങിയ മൊബൈല്‍ ലബോറട്ടറി സംവിധാനം ഏര്‍പ്പെടുത്തി ഉയര്‍ന്ന അപകടസാധ്യതയുള്ള പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും നിരീക്ഷിക്കാനും രോഗനിര്‍ണയം നടത്താനും ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കാനമുള്ള ശേഷികള്‍ ഉയര്‍ത്താനാണ് മൊബൈല്‍ പകര്‍ച്ചവ്യാധി യൂനിറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.

    ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇന്നു വരെ 93,000 ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നല്‍കി. 19 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ നടത്തി. 218 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും വൃക്ക രോഗികളായ തീര്‍ഥാടകര്‍ക്ക് 676 ഡയാലിസിസുകളും നടത്തി. 2,022 ഹാജിമാരെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും പ്രവേശിപ്പിച്ച് ചികിത്സകള്‍ നല്‍കി.
    ഹജ് തീര്‍ഥാടകരുടെ ഇളംപ്രായത്തിലുള്ള കുട്ടികളെ സ്വീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മക്കയില്‍ 22 ശിശുപരിചരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പത്തു വയസു വരെയുള്ള കുട്ടികളെയാണ് ഇവിടങ്ങളില്‍ സ്വീകരിക്കുന്നത്.

    ആരോഗ്യ, സാമൂഹിക, മാനസിക, വിനോദ പരിപാടികള്‍ ഈ സെന്ററുകളിലൂടെ നല്‍കുന്നു. ഇളംപ്രായത്തിലുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിലാക്കി മനസ്സമാധാനത്തോടെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പദ്ധതി തീര്‍ഥാടകരെ സഹായിക്കുന്നു.

    ഹജ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോക രാജ്യങ്ങളില്‍ നിന്നെത്തിയ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് മീഡിയ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. പ്രാദേശിക, വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ സൗദി പ്രസ് ഏജന്‍സി അറഫയിലും മിനായിലും സജ്ജീകരിച്ച മീഡിയ സെന്ററുകള്‍ മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി ഇന്ന് സന്ദര്‍ശിച്ചു.

    ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാനും നിയമ ലംഘകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ആകാശ നിരീക്ഷണം അടക്കം പഴുതടുച്ച സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 18 പേരെ ഇന്നലെ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    വിദേശിക്കും ഗള്‍ഫ് പൗരനും 16 സൗദി പൗരന്മാര്‍ക്കുമാണ് ശിക്ഷ. 91 നിയമ ലംഘകരെ കടത്താന്‍ ശ്രമിച്ച ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.
    ഇന്ന് മിനായില്‍ രാപാക്കുന്ന ഹാജിമാര്‍ നാളെ രാവിലെ സൂര്യോദയത്തിനു ശേഷം അറഫയിലേക്ക് യാത്ര തിരിക്കും. സൂര്യാസ്തമനം വരെ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. സൂര്യാസ്തമനത്തിനു ശേഷം അറഫയില്‍ നിന്ന് ഹാജിമാര്‍ മുസ്ദലിഫയിലെത്തി രാപാര്‍ക്കും. നാളെ അര്‍ധരാത്രിക്കു ശേഷം ഹാജിമാര്‍ മിനായിലെത്തി ജംറത്തുല്‍അഖബയില്‍ കല്ലേറ് കര്‍മം നടത്തി തലമുണ്ഡനം ചെയ്ത് വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്യും.

    മക്കക്കും മുസ്ദലിഫക്കും ഇടയില്‍ വിശുദ്ധ ഹറമിന് വടക്കുകിഴക്ക് ഏഴു കിലോമീറ്റര്‍ ദൂരെയാണ് മിന. മിനാ താഴ്‌വരക്ക് വടക്കും തെക്കും പര്‍വതങ്ങള്‍ അതിരിടുന്നു. മക്ക ദിശയില്‍ ജംറത്തുല്‍അഖബയും മുസ്ദലിഫ ദിശയില്‍ വാദി മഹ്‌സറും മിനാ താഴ്‌വരക്ക് അതിരിടുന്നു. മൂന്നു ജംറകളും മിന പര്‍വതത്തിന്റെ തെക്കന്‍ ചെരിവില്‍ ജംറത്തുസ്സുഗ്‌റക്കു സമീപമുള്ള അല്‍ഖൈഫ് മസ്ജിദും ഹിജ്‌റ 144 ല്‍ അബ്ബാസി ഖലീഫ അബീജഅ്ഫര്‍ അല്‍മന്‍സൂര്‍ നിര്‍മിച്ച അല്‍ബൈഅ മസ്ജിദും മിനായിലെ പ്രധാന ചരിത്ര അടയാളങ്ങളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കന്നട എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കർ സമ്മാനം, സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ്
    21/05/2025
    മുഖ്യമന്ത്രിക്ക് ‘വിജയമധുരം’ നൽകി മന്ത്രി മുഹമ്മദ് റിയാസ്; വെല്ലുവിളിച്ചവർ നിശബ്ദരായെന്ന് പിണറായി വിജയൻ
    20/05/2025
    കുളിമുറിയിൽ വീണ് പരിക്കേറ്റ മലയാളി സ്‌കൂള്‍ ജീവനക്കാരി മദീനയിൽ അന്തരിച്ചു
    20/05/2025
    വീണ്ടും കത്തിക്കയറി വൈഭവ്; രാജസ്ഥാന് ജയത്തോടെ മടക്കം
    20/05/2025
    “കോൺഗ്രസിന് തുർക്കിയിൽ ഓഫീസ്”; വ്യാജപ്രചരണത്തിൽ റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു
    20/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.