ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 34ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. നിലവില്‍ ബാഴ്‌സലോണ താരമാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം പറഞ്ഞു. 2011ലാണ് ജര്‍മ്മനിയ്ക്കായി അരങ്ങേറ്റം നടത്തിയത്. ഇക്കഴിഞ്ഞ യൂറോയില്‍ ജര്‍മ്മനിയെ നയിച്ചത് ഗുണ്ടോഗന്‍ ആണ്.
‘ഏറെ ആലോചിച്ച ശേഷം തീരുമാനിച്ചു, എന്റെ ദേശീയ ടീം കരിയര്‍ അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന നിഗമനത്തിലെത്തി, മാതൃരാജ്യത്തിനായി 82 അന്താരാഷ്ട്ര മത്സരങ്ങള്‍, ഞാന്‍ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നു . 2011 ല്‍ സീനിയര്‍ ദേശീയ ടീമിനായി ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ എനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത ഒരു സംഖ്യ.’- ഗുണ്ടോഗന്‍ വിരമിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ബാഴ്‌സയില്‍ താരത്തിന് ഒരു സീസണ്‍ കൂടി കരാര്‍ അവസാനിക്കാന്‍ ഉണ്ട്. എന്നാല്‍ ഗുണ്ടഗോന്‍ പുതിയ കബ്ബിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ബാഴ്‌സയില്‍ താരത്തിന് വേണ്ടത്ര തിളങ്ങനായിരുന്നില്ല. 2016മുതല്‍ താരം മാഞ്ചസ്റ്റര്‍ക്കൊപ്പമായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം കഴിഞ്ഞ സീസണിലാണ് ബാഴ്‌സയ്‌ക്കൊപ്പമെത്തിയത്.മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 14കിരീടങ്ങള്‍ നേടിയിട്ടുണ്ട്. നിലവില്‍ താരത്തിനായി സൗദി ക്ലബ്ബുകളും പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും രംഗത്തുണ്ട്. സൗദി കഴിഞ്ഞ തവണയും ഗുണ്ടോഗനാണ് ബിഡ് നല്‍കിയിരുന്നു.