കൊച്ചി: കളമശ്ശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. അസ്ത്ര ബസ്സിലെ കണ്ടക്ടറും ഇടുക്കി സ്വദേശിയുമായ അനീഷാ(34)ണ് കൊല്ലപ്പെട്ടത്. കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്.
പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബസിൽ ഓടിക്കയറിയ പ്രതി, കണ്ടക്ടർ അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നുവെന്നാണ് വിവരം. മാസ്ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. ‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന് ചോദിച്ച് നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പ്രതിക്കായി ഊർജിതമായ തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group