അബുദാബി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുറഹിമാൻ (61) മരിച്ചു. ഗ്യാസ് സിലിണ്ടർ പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിക്കുകയായിരുന്നു. അബുദാബി ഉമ്മുൽ ഖുവൈനിലാണ് അപകടമുണ്ടായത്. കഴിഞ്ഞിദിവസം രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയതായിരുന്നു. ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയപ്പോൾ സിലിണ്ടർ പൊട്ടിത്തെറിച്ചു.
ഗുരുതരമായ പൊള്ളലേറ്റ അബ്ദുറഹിമാൻ ആദ്യം ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിച്ചു .വിദഗ്ധ ചികിത്സക്കായി പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
27 വർഷമായി പ്രവാസിയായ ഇദ്ദേഹം ഉമ്മുൽ ഖുവൈനിൽ മധുരപലഹാരം വിൽക്കുന്ന കട നടത്തിവരികയായിരുന്നു .നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.